x
ad
Thu, 13 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹോ​ട്ട​ലു​ക​ളി​ല്‍ പ​രി​ശോ​ധ​ന 14,500 രൂ​പ പി​ഴ ചു​മ​ത്തി

വെബ് ഡെസ്ക്
Published: August 12, 2026 01:57 AM IST | Updated: August 12, 2026 01:57 AM IST

 

കൊ​ച്ചി: ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഫു​ഡ് സേ​ഫ്റ്റി, കൊ​ച്ചി ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ വി​ഭാ​ഗം, പോ​ലീ​സ് വ​കു​പ്പു​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് ഹോ​ട്ട​ലു​ക​ള്‍, വ​ഴി​യോ​ര ഭ​ക്ഷ​ണ​ശാ​ല​ക​ള്‍ ത​ട്ടു​ക​ട​ക​ള്‍ എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ന്യൂ​ന​ത​ക​ള്‍ ക​ണ്ടെ​ത്തി​യ മൂ​ന്ന് ക​ട​ക​ളി​ല്‍ നി​ന്ന് 14,500 രൂ​പ പി​ഴ ചു​മ​ത്തി.

വൈ​റ്റി​ല ഭാ​ഗ​ത്തെ 10 ക​ട​ക​ളി​ലാ​ണ് ഇ​ന്ന​ലെ വൈ​കി​ട്ട് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഇ​തി​ല്‍ ഒ​രു ത​ട്ടു​ക​ട അ​ട​പ്പി​ച്ചു. കു​ടി​വെ​ള്ള പ​രി​ശോ​ധ​നാ റി​പ്പോ​ര്‍​ട്ട് ല​ഭ്യ​മ​ല്ലാ​ത്ത ആ​റു ക​ട​ക​ളി​ല്‍ നി​ന്ന് കു​ടി​വെ​ള്ള സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ച് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു.

ഭ​ക്ഷ​ണ​ശാ​ല​ക​ള്‍ പാ​ലി​ക്കേ​ണ്ട മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളെക്കു​റി​ച്ച് ബോ​ധ​വ​ത്ക​ര​ണം ന​ല്‍​കു​ക​യും മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ള്‍ അ​ട​ങ്ങി​യ പോ​സ്റ്റ​റു​ക​ള്‍ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക​ട​ക​ളി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കു​ക​യും ചെ​യ്തു.
ആ​ഹാ​ര പാ​നീ​യ​ങ്ങ​ള്‍ ത​യാ​റാ​ക്കു​ന്ന​തും കൈ​കാ​ര്യം ചെ​യ്യു​ന്ന​തു​മാ​യ എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളും മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ഷാ​ഹി​ര്‍ ഷാ ​ആ​ര്‍. അ​റി​യി​ച്ചു.

ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഹോ​ട്ട​ലു​ക​ള്‍, ത​ട്ടു​ക​ട​ക​ള്‍, ഫു​ഡ് സ്റ്റാ​ളു​ക​ള്‍ എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ച് കൂ​ടു​ത​ല്‍ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​താ​ണ്.
കൊ​ച്ചി ന​ഗ​ര​സ​ഭാ പ്ര​ദേ​ശ​ത്ത് ന​ട​ത്തി​യ പ്ര​ത്യേ​ക പ​രി​ശോ​ധ​ന​യ്ക്ക് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സി​ലെ ടെ​ക്‌​നി​ക്ക​ല്‍ അ​സി​സ്റ്റ​ന്‍റു​മാ​രാ​യ കെ.​ടി. സ​ന്തോ​ഷ്, എം.​ആ​ര്‍.​ ബാ​ബു, ഫു​ഡ് സേ​ഫ്റ്റി ഓ​ഫീ​സ​ര്‍ ആ​ദ​ര്‍​ശ്, കോ​ര്‍​പ​റേ​ഷ​ന്‍ ഹെ​ല്‍​ത്ത് വി​ഭാ​ഗ​ത്തി​ലെ ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ അ​ഖി​ല, സ്വ​പ്ന, അ​ജീ​ഷ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Tags : Nattuvishesham Districtnews Inspections

Recent News

Corehub Up