പാലാ സെന്റ് ജോസഫ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്മെന്റ് ആന്‍ഡ് കാറ്ററിംഗ് ടെക്നോളജിയില്‍ ദ്വിദിന അന്താരാഷ്ട്ര സമ്മേളനം ചാണ്ടി ഉമ്മന്‍ എംഎല്‍എ ഉദ്ഘ
പാലാ: സെന്റ് ജോസഫ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്മെന്റ് ആന്‍ഡ് കാറ്ററിംഗ് ടെക്നോളജി പാലായില്‍ ദ്വിദിന അന്താരാഷ്ട്ര സമ്മേളനത്തിന് തുടക്കമായി. ആതിഥ്യമര്യാദയിലും ടൂറിസത്തിലും ഒരു സംസ്കാരമെന്ന നിലയില്‍ സംരംഭകത്വ ചിന്ത എന്ന വിഷയത്തിലാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
ചാണ്ടി ഉമ്മന്‍ എംഎല്‍എ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഫാ. ഡോ. ജോസഫ് തടത്തില്‍ അധ്യക്ഷത വഹിച്ചു. വിനീത് വര്‍മ വിശിഷ്ടാതിഥിയായിരുന്നു. പ്രഫ. ദിമിത്രിയോസ് ബുഹാലിസ്, എസ്ജെഐഎച്ച്എംസിടി ഡയറക്ടര്‍ ഡോ. സെബിന് പേഴത്തുങ്കല്‍, പ്രിന്‍സിപ്പല്‍ ഡോ. ഷെറി കുര്യന് എന്നിവര്‍ പ്രസംഗിച്ചു.
വിവിധ രാജ്യങ്ങളില്‍നിന്നുള്ള വിദഗ്ധരും ഗവേഷകരും ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള അധ്യാപകരും വിദ്യാര്‍ഥികളും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. ഹോസ്പിറ്റാലിറ്റി, ടൂറിസം മേഖലകളിലെ സംരംഭകത്വം, നൂതനാശയങ്ങള്‍, സുസ്ഥിര വികസനം, സാങ്കേതികവിദ്യ തുടങ്ങിയ വിഷയങ്ങളില്‍ പ്രബന്ധാവതരണങ്ങളും വിദഗ്ധ ചര്‍ച്ചകളും നടക്കും.
സമാപനച്ചടങ്ങില്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും. രാജ്യാന്തര പ്രതിനിധികളുടെ പങ്കാളിത്തം എസ്ജെഐഎച്ച്എംസിടിയുടെ അക്കാദമികവും അന്താരാഷ്ട്രവുമായ സഹകരണങ്ങള്‍ക്ക് പുതിയ സാധ്യതകള്‍ തുറക്കുമെന്ന് സംഘാടകര്‍ പറഞ്ഞു.
Tags : NattuVishesham DistrictNews