ഇരവിമംഗലം: ഇരവിമംഗലം ടാഗോര്‍ ലൈബ്രറിയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളെ ആദരിക്കലും ലൈബ്രറിയുടെ വജ്രജൂബിലി ആഘോഷ സ്വാഗതസംഘം രൂപവത്കരണ യോഗവും നടത്തി. മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് പി.വി. ജോസഫ് അധ്യക്ഷത വഹിച്ചു.
മാഞ്ഞൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സുനു ജോര്‍ജ്, ലൈബ്രറി സെക്രട്ടറി എം.കെ. തങ്കപ്പന്, സി.ഒ. ദേവരാജന്‍, അഡ്വ. ജോര്‍ജ് ഫിലിപ്പ്, ടോം തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെ യോഗത്തില്‍ ആദരിച്ചു.