x
ad
Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​രി​ങ്ങാ​ല​ക്കു​ട ക്രൈ​സ്റ്റ് കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി​ക്ക് ഏ​ഷ്യ​ന്‍ ബു​ക്ക് ഓ​ഫ് റി​ക്കാർഡ്‌​സ് അംഗീകാരം

വെബ്ഡെസ്ക്
Published: August 5, 2026 02:01 AM IST | Updated: August 5, 2026 02:01 AM IST

അ​ഗ്‌​നി​വേ​ശി​നെ അ​ഡ്വ. തോ​മ​സ് ഉ​ണ്ണി​യാ​ട​ന്‍ എം​എ​ല്‍​എ അ​നു​മോ​ദി​ക്കു​ന്നു.

ഇ​രി​ങ്ങാ​ല​ക്കു​ട: ക്രൈ​സ്റ്റ് കോ​ള​ജി​ലെ ര​ണ്ടാം വ​ര്‍​ഷ ക്ലി​നി​ക്ക​ല്‍ സൈ​ക്കോ​ള​ജി ബി​രു​ദാ​ന​ന്ത​ര ബി​രു​ദ വി​ദ്യാ​ര്‍​ഥി​യാ​യ അ​ഗ്‌​നി​വേ​ശി​ന് ഏ​ഷ്യാ ബു​ക്ക് ഓ​ഫ് റി​ക്കാർഡ്‌​സില്‍ അം​ഗീ​കാ​രം. അ​ഗ്‌​നി​വേ​ശ് ര​ചി​ച്ച വ​യേ​ര്‍​ഡ് മൈ​ന്‍​ഡ്‌​സ് ദി ​സൈ​ക്കോ​ള​ജി ഓ​ഫ് ഡി​ജി​റ്റ​ല്‍ കോ​ഗ്‌​നി​ഷ​ന്‍ ആ​ന്‍​ഡ് ഹ്യൂ​മ​ന്‍ ഫ്‌​ള​റി​ഷിം​ഗ് എ​ന്ന പു​സ്ത​ക​ത്തി​ലൂ​ടെ​യാ​ണ് ഈ ​നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്. മ​നു​ഷ്യ​ന്‍റെ ചി​ന്താ​ശേ​ഷി​യും ഡി​ജി​റ്റ​ല്‍ സാ​ങ്കേ​തി​ക​വി​ദ്യ​യും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തെ​ക്കു​റി​ച്ച് പ്ര​തി​പാ​ദി​ക്കു​ന്ന 174 പേ​ജ് ഉ​ള്ള ഒ​രു ഇം​ഗ്ലീ​ഷ് നോ​ണ്‍ ഫി​ക്ഷ​ന്‍ പു​സ്ത​കം എ​ന്ന ത​ല​ക്കെ​ട്ടി​ലാ​ണ് അം​ഗീ​കാ​രം. നേ​ര​ത്തെ ഇ​തേ ത​ല​ക്കെ​ട്ടി​ല്‍ ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റെ​ക്കോ​ര്‍​ഡ്‌​സി​ലും അം​ഗീ​കാ​രം ല​ഭി​ച്ചി​രു​ന്നു.

കോ​ള​ജി​ലെത്ത​ന്നെ എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റ് സം​ഘ​ടി​പ്പി​ച്ച റീ​ജു​വി​നേ​റ്റ് എ​ക്‌​സി​ബി​ഷ​ന്‍ വേ​സ്റ്റ് ടു ​ആ​ര്‍​ട്ട് 2026 എ​ന്ന പ​രി​പാ​ടി​യി​ല്‍ വ​ച്ച് അ​ഡ്വ. തോ​മ​സ് ഉ​ണ്ണി​യാ​ട​ന്‍ എം​എ​ല്‍​എ അ​ഗ്‌​നി​വേ​ശി​നെ അ​നു​മോ​ദി​ച്ചു. കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ റ​വ.​ഡോ. ജോ​ളി ആ​ന്‍​ഡ്രൂ​സ്, ക്രൈ​സ്റ്റ് കോ​ള​ജ് മാ​നേ​ജ​ര്‍ ഫാ. ​ജോ​യ് പീ​ണി​ക്ക​പ്പ​റ​മ്പി​ല്‍, സൈ​ക്കോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ.​ വി.​എ. അ​ജി​ത, അ​സി. പ്ര​ഫ. പി.​ജി.നി​മി, ന​ഗ​ര​സ​ഭ വാ​ര്‍​ഡ് കൗ​ണ്‍​സി​ല​റും സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണു​മാ​യ റോ​ണി പോ​ള്‍ മാ​വേ​ലി തു​ട​ങ്ങി​യ​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ നെ​യ്യാ​റ്റി​ന്‍​ക​ര പെ​രു​മ്പ​ഴു​തൂ​ര്‍ ദേ​വ ഗാ​ന്ധാ​ര​ത്തി​ല്‍ ധ​ന്യ​യു​ടെ​യും ബി​ജു രാ​മ​ച​ന്ദ്ര​ന്‍റെ​യും മ​ക​നാ​ണ് അ​ഗ്‌​നി​വേ​ശ്.

Tags : Nattuvishesham DistrictNews DeepikaNews Asian Book of Records

Recent News

Corehub Up