x
ad
Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​പ്തി ഭീ​ഷ​ണി നേ​രി​ട്ട കു​ടും​ബ​ത്തി​ന് താ​ങ്ങാ​യി വീ​ണ്ടും ഇ​രി​ട്ടി ഗ്രാ​മ​ദീ​പം


Published: July 3, 2026 05:10 AM IST | Updated: July 3, 2026 05:10 AM IST

ബാ​ങ്ക് ജ​പ്തി നേ​രി​ട്ട ക​രി​ക്കോ​ട്ട​ക്ക​രി സ്വ​ദേ​ശി​യു​ടെ ബാ​ങ്ക് ബാ​ധ്യ​ത​ക​ൾ അ​ട​ച്ചു​തീ​ർ​ത്ത് ഭൂ​മി​യു​ടെ ആ​ധാ​രം ഐ​ജി​എ​ഫ്ജി കൂ​ട്ടാ​യ്മ​ക്കു വേ​ണ്ടി ഡോ. ​വി​മ​ൽ മാ​ത്യു ഉ​പ്പു​ക​ണ്ട​ത്തി​ൽ,

ഇ​രി​ട്ടി: ജ​പ്തി ഭീ​ഷ​ണി നേ​രി​ട്ട് വീ​ടു വി​ട്ടി​റ​ങ്ങേ​ണ്ട സാ​ഹ​ച​ര്യ​ത്തി​ലേ​ക്കെ​ത്തി​യ കു​ടും​ബ​ത്തി​ന് കൈ​ത്താ​ങ്ങാ​യി ഇ​രി​ട്ടി ഗ്രാ​മ​ദീ​പം (ഐ​ജി​എ​ഫ്ജി) കൂ​ട്ടാ​യ്മ. ക​രി​ക്കോ​ട്ട​ക്ക​രി സ്വ​ദേ​ശി​യു​ടെ 16 സെ​ന്‍റ് സ്ഥ​ല​വും കൊ​ച്ചു​വീ​ടു​മാ​ണ് ഐ​ജി​എ​ഫ്ജി വാ​യ്പാ കു​ടി​ശി​ക​യു​ള്ള കേ​ര​ള ബാ​ങ്കി​ൽ പ​ണമ​ട​ച്ച് ആ​ധാ​രം തി​രി​കെ​വാ​ങ്ങി ഉ​ട​മ​യ്ക്ക് ന​ൽ​കി​യ​ത്.

പ​ത്തു​വ​ർ​ഷം മു​ന്പാ​ണ് (അ​ന്ന​ത്തെ ജി​ല്ലാ ബാ​ങ്ക്) ഉ​ട​മ ആ​ധാ​രം പ​ണ​യം​വ​ച്ച് ര​ണ്ടു​ല​ക്ഷം രൂ​പ വാ​യ്പ​യെ​ടു​ത്ത​ത്. ഇ​തി​ൽ 1,30,000 രൂ​പ തി​രി​കെ അ​ട​ച്ചെ​ങ്കി​ലും പി​ന്നീ​ട് തി​രി​ച്ച​ട​വ് മു​ട​ങ്ങി. ഇ​തോ​ടെ പ​ലി​ശ ഉ​ൾ​പ്പ​ടെ തി​രി​ച്ച​ട​വ് തു​ക 41,0000 മാ​യി. ഈ ​തു​ക തി​രി​ച്ച​ട​ച്ചി​ല്ലെ​ങ്കി​ൽ വീ​ടും സ്ഥ​ല​വും ന​ഷ​പെ​ടു​ന്ന അ​വ​സ്ഥ​യാ​യി​രു​ന്നു. ഈ ​സാ​ഹ​ചാ​ര്യ​ത്തി​ൽ സു​പ്രീം കോ​ട​തി റി​ട്ട. ജ​സ്റ്റി​സ് കു​ര്യ​ൻ ജോ​സ​ഫ് ര​ക്ഷാ​ധി​കാ​രി​യാ​യ ഐ​ജി​എ​ഫ്ജി ഇ​ട​പെ​ടു​ന്ന​ത്.

സം​ഘ​ട​ന​യു​ടെ സ്ഥാ​പ​ക​നും സ​ജീ​വ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നു​മാ​യ ഡോ. ​വി​മ​ൽ മാ​ത്യു ഉ​പ്പു​ക​ണ്ട​ത്തി​ൽ ബാ​ങ്കു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യാ​യി​രു​ന്നു. സം​ഘ​ട​ന​യു​ടെ ഇ​ട​പെ​ട​ലി​ലൂ​ടെ ബാ​ങ്ക് 110000 അ​ധി​കം രൂ​പ കു​റ​ച്ചു ന​ൽ​കി. തു​ട​ർ​ന്ന് 293000 തു​ക​യ​ട​ച്ച് ആ​ധാ​രം തി​രി​കെ​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. അ​സു​ഖ ബാ​ധി​ത​യാ​യ ഭാ​ര്യ​യും മൂ​ന്നു പെ​ൺ​കു​ട്ടി​ക​ളും അ​ട​ങ്ങു​ന്ന നി​ർ​ധ​ന കു​ടും​ബ​ത്തി​നാ​ണ് ഐ​ജി​എ​ഫ്ജി മാ​റി​യ​ത്.
കു​ടും​ബ​ത്തി​ന്‍റെ സ്വ​കാ​ര്യ​ത സൂ​ക്ഷി​ക്കേ​ണ്ട​തി​നാ​ൽ തി​രി​ച്ചെ​ടു​ത്ത ആ​ധാ​രം ഉ​ട​മ​യ്ക്ക് ന​ൽ​കാ​നാ​യി ക​രി​ക്കോ​ട്ട​ക്ക​രി ഇ​ട​വ​ക വി​കാ​രി ഫാ. ​കു​ര്യാ​ക്കോ​സ് ക​ള​രി​ക്ക​ലി​നെ ഏ​ൽ​പി​ച്ചു.

അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ജി​ബി​ൻ തെ​ക്കേ​പൂ​ക്കോ​മ്പി​ൽ ഐ​ജി​എ​ഫ് ജി​യു​ടെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​രാ​യ ത​ങ്ക​ച്ച​ൻ മു​ള്ളം​കു​ഴി​യി​ൽ, സ​ണ്ണി തോ​മ​സ് അ​റ​യ്‌​ക്ക​ൽ, ഇ​ട​വ​ക കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജോ​യ് പൂ​ത്തോ​ട്ടാ​ൽ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

ക​ഴി​ഞ്ഞ എ​ട്ടു​ർ​ഷ​ത്തി​നി​ടെ സം​ഘ​ട​ന 30 ഓ​ളം കു​ടും​ബ​ങ്ങ​ളെ ജ​പ്തി ന​ട​പ​ടി​യി​ൽനി​ന്ന് ര​ക്ഷി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ രോ​ഗി​ക​ൾ, വി​ദ്യാ​ർ​ഥി​ക​ൾ, സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ബു​ദ്ധി​മു​ട്ട​നു​ഭ​വി​ക്കു​ന്ന നി​ര​വ​ധിപേ​ർ എ​ന്നി​വ​ർ​ക്കും സം​ഘ​ട​ന സ​ഹാ​യം ല​ഭ്യ​മാ​ക്കു​ന്നു​ണ്ട്.

Tags : Nattuvishesham District news

Recent News

Corehub Up