x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മേ​ൽ​പ്പാ​ല തൂ​ൺ നി​ർ​മാ​ണ​ത്തി​നി​ടെ ഇ​രു​മ്പുഷീ​റ്റ് തെ​ന്നി​മാ​റി


Published: May 8, 2026 01:53 AM IST | Updated: May 8, 2026 01:53 AM IST

ഇ​രു​മ്പു​ഷീ​റ്റ് തെ​ന്നി​മാ​റി കോ​ൺ​ക്രീ​റ്റ് മി​ശ്രി​തം മ​ണ്ണി​ലേ​ക്ക് ഒ​ഴു​കി​യ​പ്പോ​ൾ.

കൊ​ര​ട്ടി: ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി കൊ​ര​ട്ടി​യി​ൽ നി​ർ​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന മേ​ൽ​പ്പാ​ല​ത്തി​ന്‍റെ തൂ​ൺ നി​ർ​മാ​ണ​ത്തി​നി​ടെ ഇ​രു​മ്പു​ഷീ​റ്റ് തെ​ന്നി​മാ​റി കോ​ൺ​ക്രീ​റ്റ് മി​ശ്രി​തം പു​റ​ത്തേ​ക്ക് ഒ​ഴു​കി​യ​താ​യി പ​രാ​തി. കൊ​ര​ട്ടി ജം​ഗ്ഷ​നി​ൽ ഇ​ന്ന​ലെ ഉ​ച്ച​തി​രി​ഞ്ഞ് മൂ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. തൂ​ൺ നി​ർ​മാ​ണ​ത്തി​നാ​യി കെ​ട്ടി​പ്പൊ​ക്കി​യ ഇ​രു​മ്പു​ക​മ്പി​ക​ൾ​ക്കു ചു​റ്റും സ്ഥാ​പി​ച്ചി​രു​ന്ന ഇ​രു​മ്പ് ഷീ​റ്റു​ക​ൾ വ​ഴു​തി​മാ​റി​യ​തോ​ടെ​യാ​ണ് ഉ​ള്ളി​ലേ​ ക്കു നി​റ​ച്ചു​കൊ​ണ്ടി​രു​ന്ന കോ​ൺ​ക്രീ​റ്റ് മി​ശ്രി​തം പു​റ​ത്തേ​ക്ക് ഒ​ഴു​കി​യ​ത്. സം​ഭ​വം ആ​രു​ടെ​യും ശ്ര​ദ്ധ​യി​ൽ​പ്പെ​ടാ​തി​രി​ക്കാ​ൻ ക്ഷ​ണ​നേ​രം​കൊ​ണ്ട് മ​ണ്ണു​മാ​ന്തി യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് കു​ഴി​യെ​ടു​ത്ത് പു​റ​ത്തേ​ക്കൊ​ഴു​കി​യ കോ​ൺ​ക്രീ​റ്റ് മി​ശ്രി​തം മൂ​ടി​യതാ​യും നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു.

പാ​ല​ത്തി​ന്‍റെ തൂ​ണു​ക​ൾ നി​ർ​മി​ക്കു​ന്ന​തി​നാ​യി റെ​ഡി​മി​ക്സ് കോ​ൺ​ക്രീ​റ്റ് വാ​ഹ​ന​ങ്ങ​ളി​ൽ എ​ത്തി​ച്ച ശേ​ഷം ജെ​സി​ബി​യു​ടെ ബ​ക്ക​റ്റി​ലേ​ക്കൊ​ഴി​ച്ച് ഉ​യ​ർ​ത്തി​യാ​ണു തൂ​ണി​നു​ള്ളി​ലേ​ക്ക് നി​റ​ച്ചി​രു​ന്ന​ത്. പി​ന്നീ​ട് വൈ​ബ്രേ​റ്റ​ർ ഉ​പ​യോ​ഗി​ച്ച് കോ​ൺ​ക്രീ​റ്റ് ഉ​റ​പ്പി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു ഷീ​റ്റ് തെ​ന്നി മാ​റി​യ​ത്. കോ​ൺ​ക്രീ​റ്റ് പ​മ്പിം​ഗ് മെ​ഷീ​ൻ ഉ​പ​യോ​ഗി​ക്കേ​ണ്ട സ്ഥ​ല​ത്ത് ജെ​സി​ബി ബ​ക്ക​റ്റ് ഉ​പ​യോ​ഗി​ച്ച താ​ണ് അ​പ​ക​ട​സാ​ധ്യ​ത വ​ർ​ധി​പ്പി​ച്ച​തെ​ന്ന ആ​ക്ഷേ​പ​വും ഉ​യ​രു​ന്നു​ണ്ട്.

ദേ​ശീ​യ​പാ​ത മേ​ൽ​പ്പാ​ല നി​ർ​മാ​ണം പോ​ലു​ള്ള പ്ര​ധാ​ന പ​ദ്ധ​തി​ക​ളി​ൽ ആ​വ​ശ്യ​മാ​യ സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ളോ എ​ൻ​ജി​നീ​യ​ർ​മാ​രു​ടെ​യും സൂ​പ്പ​ർ​വൈ​സ​ർ​മാ​രു​ടെ​യും സ്ഥി​ര​സാ​ന്നി​ധ്യ​മോ ഇ​ല്ലാ​തെ​യാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു. ഭാ​വി​യി​ൽ ട​ൺ ക​ണ​ക്കി​ന് ഭാ​ര​മു​ള്ള വാ​ഹ​ന​ങ്ങ​ൾ സ​ഞ്ച​രി​ക്കേ​ണ്ട പാ​ല​ത്തി​ന്‍റെ തൂ​ണു​ ക​ളു​ടെ നി​ർ​മാ​ണ​ത്തി​ലെ അ​ശ്ര​ദ്ധ ആ​ശ​ങ്ക വ​ർ​ധി​പ്പി​ക്കു​ക​യാ​ണ്.

ഇ​തി​നു​മു​മ്പും നി​ർ​മാ​ണ സ്ഥ​ല​ത്ത് അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള സം​ഭ​വം ഉ​ണ്ടാ​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ മാ​ർ​ച്ച് എ​ട്ടി​ന് മേ​ൽ​പ്പാ​ല തൂ​ൺ നി​ർ​മാ​ണ​ത്തി​നാ​യി കെ​ട്ടി​പ്പൊ​ക്കി​യി​രു​ന്ന വ​ലി​യ ഇ​രു​മ്പു​ക​മ്പി​ക്കൂ​ട് ഉ​ഗ്ര​ശ​ബ്ദ​ത്തോ​ടെ നി​ലം​പൊ​ത്തി​യി​രു​ന്നു. അ​ന്ന് തൊ​ ഴി​ലാ​ളി​ക​ൾ സ​മീ​പ​ത്തി​ല്ലാ​തി​രു​ന്ന​തി​നാ​ൽ വ​ൻദു​ര​ന്തം ഒ​ഴി​വാ​യി​രു​ന്നു.

Tags : Iron sheet slips nattuvishesham local news

Recent News

Corehub Up