x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​എം​എം​എ​ല്‍​എം​എ​സ് യൂ​ണി​റ്റ് തൊ​ഴി​ലാ​ളി​ക​ളു​ടെ ബോ​ണ​സ് ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ള്‍ പ​രി​ഹ​രി​ച്ചു

വെബ് ഡെസ്ക്
Published: August 20, 2026 11:25 PM IST | Updated: August 20, 2026 11:25 PM IST

തൊ​ഴി​ലാ​ളി പ്ര​തി​നി​ധി​ക​ളും മാ​നേ​ജ്​മെ​ന്‍റും ത​മ്മി​ല്‍ ന​ട​ത്തി​യ ച​ര്‍​ച്ച.

ച​വ​റ: ച​വ​റ കെ​എം​എം​എ​ല്‍​എം​എ​സ് യൂ​ണി​റ്റ് ഡി​സി ഡ​ബ്ല്യു തൊ​ഴി​ലാ​ളി​ക​ളു​ടെ ബോ​ണ​സ്, അ​ഡ്വാ​ന്‍​സ്, എ​ക്‌​സ് ഗ്രെ​ഷ്യാ വി​ഷ​യ​ങ്ങ​ള്‍ പ​രി​ഹ​രി​ച്ചു. ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തേ​ക്കാ​ള്‍ 33 ശ​ത​മാ​നം വ​ര്‍​ധ​ന​വാ​ണ് ഡി​സി​ഡ​ബ്ലി​യു തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ല​ഭ്യ​മാ​കു​ന്ന​ത്.

മാ​നേ​ജ്‌​മെ​ന്‍റ് പ്ര​ഖ്യാ​പി​ച്ച 10680 രൂ​പ​യി​ല്‍​നി​ന്നും 12000 രൂ​പ​യാ​യി എ​ക്‌​സ് ഗ്രെ​ഷ്യാ വ​ര്‍​ധ​ന​വാ​ണ് ഉ​ണ്ടാ​യ​ത്.

തൊ​ഴി​ലാ​ളി​ക​ള്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന പ്ര​കാ​രം 12000 രൂ​പ ഓ​ണം അ​ഡ്വാ​ന്‍​സാ​യും 6500 രൂ​പ​യു​ടെ ഗി​ഫ്റ്റ് കൂ​പ്പ​ണ്‍ ന​ല്‍​കാ​നും യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി. വി​വി​ധ ട്രേ​ഡ് യൂ​ണി​യ​ന്‍ പ്ര​തി​നി​ധി​ക​ളാ​യ സ​ന്തോ​ഷ് തു​പ്പാ​ശേ​രി, അ​ഡ്വ.​ഇ. യൂ​സു​ഫ്കു​ഞ്ഞു, എ​സ്.സ​ന്തോ​ഷ്, സു​രേ​ന്ദ്ര​ന്‍ പി​ള്ള, ക​മ്പ​നി മാ​നേ​ജ്‌​മെന്‍റ് ഉ​ദ്യോ​ഗ​സ്ഥ പ്ര​തി​നി​ധി​ക​ളാ​യ പി. ​കെ. മ​ണി​ക്കു​ട്ട​ന്‍, കാ​ര്‍​ത്തി​കേ​യ​ന്‍, എ.​എം. സി​യാ​ദ തു​ട​ങ്ങി​യ​വ​ര്‍ ച​ര്‍​ച്ച​യി​ല്‍ പ​ങ്കെ​ടു​ത്തു.

 

Tags : KMML-MS unit workers NattuVishasham DistrictNews

Recent News

Corehub Up