x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​രു​വി​ത്തു​റ​യ്ക്ക് ഇ​നി തി​രു​നാ​ള്‍ ദി​ന​ങ്ങ​ള്‍


Published: April 12, 2026 11:00 PM IST | Updated: April 12, 2026 11:00 PM IST

വ​ല്യ​ച്ച​ന്‍റെ തി​രു​നാ​ളി​ന് 22ന് ​കൊ​ടി​യേ​റും

അ​​രു​​വി​​ത്തു​​റ: കി​​ഴ​​ക്കി​​ന്‍റെ ക​​വാ​​ട​​വും ച​​രി​​ത്ര​​പ്ര​​സി​​ദ്ധ തീ​​ര്‍​ഥാ​​ട​​ന​​കേ​​ന്ദ്ര​​വു​​മാ​​യ അ​​രു​​വി​​ത്തു​​റ സെ​​ന്‍റ് ജോ​​ര്‍​ജ് പ​​ള്ളി​​യി​​ല്‍ വി​​ശു​​ദ്ധ ഗീ​​വ​​ര്‍​ഗീ​​സ് സ​​ഹ​​ദാ (അ​​രു​​വി​​ത്തു​​റ വ​​ല്ല്യ​​ച്ച​​ൻ) യു​​ടെ തി​​രു​​നാ​​ള്‍ 15 മു​​ത​​ല്‍ മേ​​യ് ര​​ണ്ടു​​വ​​രെ ആ​​ഘോ​​ഷി​​ക്കും. തി​​രു​​നാ​​ള്‍ ആ​​ഘോ​​ഷ​​ത്തി​​നാ​​യി അ​​രു​​വി​​ത്തു​​റ ഒ​​രു​​ങ്ങി​​ക്ക​​ഴി​​ഞ്ഞു. 15ന് ​​അ​​രു​​വി​​ത്തു​​റ വ​​ല്യ​​ച്ച​​നോ​​ടു​​ള്ള നൊ​​വേ​​ന ആ​​രം​​ഭി​​ക്കും. 22 മു​​ത​​ല്‍ 25വ​​രെ​​യാ​​ണ് പ്ര​​ധാ​​ന തി​​രു​​നാ​​ള്‍. മേ​​യ് ഒ​​ന്നി​​നാ​​ണ് എ​​ട്ടാ​​മി​​ടം.

22ന് ​​വൈ​​കു​​ന്നേ​​രം നാ​​ലി​​ന് ച​​ങ്ങ​​നാ​​ശേ​​രി ആ​​ര്‍​ച്ച്ബി​​ഷ​​പ് മാ​​ര്‍ തോ​​മ​​സ് ത​​റ​​യി​​ല്‍ വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന അ​​ര്‍​പ്പി​​ച്ച് സ​​ന്ദേ​​ശം ന​​ല്‍​കും. തു​​ട​​ര്‍​ന്ന് 5.40ന് ​​ഫൊ​​റോ​​ന വി​​കാ​​രി ഫാ. ​​മാ​​ത്യു ച​​ന്ദ്ര​​ന്‍​കു​​ന്നേ​​ല്‍ തി​​രു​​നാ​​ളി​​നു കൊ​​ടി​​യേ​​റ്റും. തു​​ട​​ര്‍​ന്ന് പ​​ള്ളി​​യി​​ലെ​​യും സ​​മീ​​പ​​ത്തെ​​യും ദീ​​പാ​​ല​​ങ്കാ​​ര​​ങ്ങ​​ളു​​ടെ സ്വി​​ച്ച് ഓ​​ണ്‍ ക​​ര്‍​മം. ആ​​റി​​ന് പു​​റ​​ത്തു​​ന​​മ​​സ്‌​​കാ​​ര​​ത്തി​​ന് ഫാ. ​​ക്ല​​മ​​ന്‍റ് എ​​ട്ടാ​​നി​​യി​​ല്‍ നേ​​തൃ​​ത്വം ന​​ല്‍​കും. 6.45ന് 101 ​​പൊ​​ന്‍​കു​​രി​​ശേ​​ന്തി​​യു​​ള്ള ന​​ഗ​​ര പ്ര​​ദ​​ക്ഷി​​ണം.

23ന് ​​രാ​​വി​​ലെ അ​​രു​​വി​​ത്തു​​റ വ​​ല്യ​​ച്ച​​ന്‍റെ ച​​രി​​ത്ര പ്ര​​സി​​ദ്ധ​​മാ​​യ തി​​രു​​സ്വ​​രൂ​​പം പ​​ര​​സ്യ​​വ​​ണ​​ക്ക​​ത്തി​​നാ​​യി പ്ര​​തി​​ഷ്ഠി​​ക്കും. തു​​ട​​ര്‍​ന്ന് 10ന് ​​പാ​​ലാ ബി​​ഷ​​പ് മാ​​ര്‍ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട് സു​​റി​​യാ​​നി കു​​ര്‍​ബാ​​ന അ​​ര്‍​പ്പി​​ക്കും. വൈ​​കു​​ന്നേ​​രം 4.30ന് ​​പാ​​ലാ രൂ​​പ​​ത​​യ്ക്കു​​വേ​​ണ്ടി പൗ​​രോ​​ഹി​​ത്യം സ്വീ​​ക​​രി​​ച്ച ന​​വ​​വൈ​​ദി​​ക​​ര്‍ ചേ​​ര്‍​ന്ന് സ​​മൂ​​ഹ​​ബ​​ലി അ​​ര്‍​പ്പി​​ക്കും. 6.30ന് ​​തി​​രു​​നാ​​ള്‍ പ്ര​​ദ​​ക്ഷി​​ണ​​വും തു​​ട​​ര്‍​ന്ന് ആ​​കാ​​ശ വി​​സ്മ​​യ​​വും അ​​ര​​ങ്ങേ​​റും.

പ്ര​​ധാ​​ന തി​​രു​​നാ​​ള്‍ ദി​​വ​​സ​​മാ​​യ 24ന് ​​പൂ​​ര്‍​ണ ദ​​ണ്ഡ​​വി​​മോ​​ച​​ന ദി​​ന​​മാ​​ണ്. രാ​​വി​​ലെ 10ന് ​​സീ​​റോ മ​​ല​​ബാ​​ര്‍ സ​​ഭ മേ​​ജ​​ര്‍ ആ​​ര്‍​ച്ച്ബി​​ഷ​​പ് മാ​​ര്‍ റാ​​ഫേ​​ല്‍ ത​​ട്ടി​​ല്‍ തി​​രു​​നാ​​ള്‍ കു​​ര്‍​ബാ​​ന അ​​ര്‍​പ്പി​​ച്ച് സ​​ന്ദേ​​ശം ന​​ല്‍​കും. 12.30ന് ​​തി​​രു​​നാ​​ള്‍ പ്ര​​ദ​​ക്ഷി​​ണം.

രാ​​ത്രി എ​​ട്ടി​​ന് മ്യൂ​​സി​​ക്ക​​ല്‍ പ്രോ​​ഗ്രാം. 25ന് ​​ഇ​​ട​​വ​​ക​​ക്കാ​​രു​​ടെ തി​​രു​​നാ​​ള്‍ ദി​​ന​​ത്തി​​ല്‍ വൈ​​കു​​ന്നേ​​രം 4.30ന് ​​ബി​​ഷ​​പ് മാ​​ര്‍ ജോ​​ര്‍​ജ് മ​​ഠ​​ത്തി​​ക്ക​​ണ്ട​​ത്തി​​ല്‍ വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന അ​​ര്‍​പ്പി​​ച്ച് സ​​ന്ദേ​​ശം ന​​ല്‍​കും.

രാ​​ത്രി ഏ​​ഴി​​ന് തി​​രു​​സ്വ​​രൂ​​പ പു​​നഃ​​പ്ര​​തി​​ഷ്ഠ. തു​​ട​​ര്‍​ന്ന് മ്യൂ​​സി​​ക്ക​​ല്‍ പ്രോ​​ഗ്രാം. എ​​ട്ടാ​​മി​​ട ദി​​ന​​മാ​​യ മേ​​യ് ഒ​​ന്നി​​ന് വൈ​​കു​​ന്നേ​​രം നാ​​ലി​​ന് ബി​​ഷ​​പ് മാ​​ര്‍ ജേ​​ക്ക​​ബ് മു​​രി​​ക്ക​​ന്‍ വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന അ​​ര്‍​പ്പി​​ച്ച് സ​​ന്ദേ​​ശം ന​​ല്‍​കും. തി​​രു​​നാ​​ളി​​ന്‍റെ ഒ​​രു​​ക്ക​​ങ്ങ​​ൾ പൂ​​ര്‍​ത്തി​​യാ​​യ​​താ​​യി വി​​കാ​​രി ഫാ. ​​മാ​​ത്യു ച​​ന്ദ്ര​​ന്‍​കു​​ന്നേ​​ല്‍ പ​​റ​​ഞ്ഞു. തീ​​ര്‍​ഥാ​​ട​​ക​​ര്‍​ക്കു​​ള്ള എ​​ല്ലാ​​വി​​ധ ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ളും ഒ​​രു​​ക്കി​​യി​​ട്ടു​​ണ്ട്.

തി​​രു​​നാ​​ളി​​നു മു​​ന്നൊ​​രു​​ക്ക​​മാ​​യി വി​​വി​​ധ സ​​ര്‍​ക്കാ​​ര്‍ വ​​കു​​പ്പു​​ക​​ളെ പ​​ങ്കെ​​ടു​​പ്പി​​ച്ചു​​ള്ള അ​​വ​​ലോ​​ക​​ന യോ​​ഗം അ​​ടു​​ത്ത ദി​​വ​​സം ചേ​​രും. ന​​യ​​ന​​മ​​നോ​​ഹ​​ര​​മാ​​യ ദീ​​പാ​​ല​​ങ്കാ​​ര​​മാ​​ണ് പ​​ള്ളി​​യു​​ടെ മു​​മ്പി​​ലും സ​​മീ​​പ​​ത്തും ഒ​​രു​​ക്കു​​ന്ന​​ത്. ര​​ണ്ടു മെ​​ഗാ മ്യൂ​​സി​​ക്ക​​ല്‍ പ്രോ​​ഗ്രാ​​മും ആ​​കാ​​ശ വി​​സ്മ​​യ​​വും ക്ര​​മീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്.

ഫൊ​​റോ​​ന വി​​കാ​​രി ഫാ. ​​മാ​​ത്യു ച​​ന്ദ്ര​​ന്‍​കു​​ന്നേ​​ല്‍, സ​​ഹ വി​​കാ​​രി​​മാ​​രാ​​യ ഫാ. ​​ജോ​​സ​​ഫ്‌ ചെ​​ങ്ങ​​ഴ​​ശേ​​രി​​ല്‍, ഫാ. ​​ജോ​​സ​​ഫ് കു​​ഴി​​വേ​​ലി​​ത്ത​​ട​​ത്തി​​ല്‍, സെ​​ന്‍റ് ജോ​​ര്‍​ജ് കോ​​ള​​ജ് ബ​​ര്‍​സാ​​ര്‍ ഫാ. ​​ബി​​ജു കു​​ന്ന​​യ്ക്കാ​​ട്ട്, പാ​​സ്റ്റ​​റ​​ല്‍ അ​​സി​​സ്റ്റ​​ന്‍റ് ഫാ. ​​മാ​​ത്യു ക​​ടൂ​​ക്കു​​ന്നേ​​ല്‍, സീ​​റോ മ​​ല​​ബാ​​ര്‍​സ​​ഭ എ​​ക്യു​​മെ​​നി​​ക്ക​​ല്‍ സെ​​ക്ര​​ട്ട​​റി ഫാ. ​​തോ​​മ​​സ് ത​​യ്യി​​ല്‍, കൈ​​ക്കാ​​ര​​ന്‍​മാ​​ര്‍, പാ​​രി​​ഷ് കൗ​​ണ്‍​സി​​ല്‍ അം​​ഗ​​ങ്ങ​​ള്‍ എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ വി​​പു​​ല​​മാ​​യ ക​​മ്മി​​റ്റി​​ക​​ള്‍ തി​​രു​​നാ​​ള്‍ ഒ​​രു​​ക്ക​​ത്തി​​നാ​​യി പ്ര​​വ​​ര്‍​ത്തി​​ച്ചു​​വ​​രു​​ന്നു.

Tags : spring break nattuvishesham local news

Recent News

Corehub Up