x
ad
Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​റി​നു​ള്ളി​ൽ വെ​ന്തു​മ​രി​ച്ച​ത് ടൈ​റ്റ​സ് കു​ര്യ​ൻ തന്നെ

വെബ് ഡെസ്ക്
Published: September 6, 2026 12:13 AM IST | Updated: September 6, 2026 12:13 AM IST

വിഴി​ഞ്ഞം: വെ​ങ്ങാ​നൂ​രി​ൽ തീ​പി​ടി​ച്ച കാ​റി​നു​ള്ളി​ൽ വെ​ന്തു​മ​രി​ച്ച​ത് കോ​ട്ട​യം തൊ​ള്ള​കം കാ​ക്ക​നാ​ട്ട് വീ​ട്ടി​ൽ ടൈ​റ്റ​സ് കു​ര്യ​ൻ ത​ന്നെ​യെ​ന്ന് ഡിഎ​ൻ​എ പ​രി​ശോ​ധ​നാ ഫ​ലം. പ​ക്ഷെ പോ​സ്റ്റ്മോ​ർ​ട്ടം ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹാ​വ​ശി​ഷ്ടം ഏ​റ്റു​വാ​ങ്ങാ​നാ​യി ബ​ന്ധു​ക്ക​ൾ ഇ​ന്ന​ലെ​യും എ​ത്തി​യി​ല്ല.
പ​ള്ളി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ ചെ​യ്ത ശേ​ഷം എ​ത്താ​മെ​ന്ന് വീ​ട്ടു​കാ​ർ അ​റി​യി​ച്ച​താ​യി വി​ഴി​ഞ്ഞം പൊലിസ് പ​റ​യു​ന്നു. ഡിഎ​ൻഎ ​ഫ​ലം വ​രു​ന്ന​തി​ന് മു​ൻ​പ് മൃ​ത​ദേ​ഹം ഏ​റ്റു​വാ​ങ്ങാ​ൻ ബ​ന്ധു​ക്ക​ൾ ത​യ്യാ​റാ​യി​രു​ന്നു.​ ഡി​ക്ല​റേ​ഷ​ൻ എ​ഴു​തി വാ​ങ്ങി​യ ശേ​ഷം​മൃ​ത​ദേ​ഹം കൈ​മാ​റാ​ൻ ര​ണ്ട് ദി​വ​സം മു​ൻ​പ് പൊലിസ് സ​മ്മ​തി​ച്ചെ​ങ്കി​ലും അ​ന്നും ഏ​റ്റു​വാ​ങ്ങാ​ൻ ആ​രു​മെ​ത്തി​യി​രു​ന്നി​ല്ല.

മ​ര​ണ​ത്തി​ൽ മ​റ്റ് സം​ശ​യ​ങ്ങൾ ഇ​ല്ലെ​ന്ന് ബ​ന്ധു​ക്ക​ൾ നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും വീ​ട്ടി​ൽ നി​ന്ന് പി​ണ​ങ്ങി കാ​റു​മാ​യി ഇ​റ​ങ്ങി​യ റി​ട്ട: എ​യ​ർ​ഫോ​ഴ്‌​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ടൈ​റ്റ​സ് കു​ര്യ​ന്‍റെ മ​ര​ണം ആ​ത്മ​ഹ​ത്യ ആ​കാ​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ ക​രു​തു​ന്ന​ത്. സ്റ്റി​യ​റിം​ഗി​ന് താ​ഴെ നി​ന്ന് പെ​ട്രോ​ളി​ന്‍റെ അം​ശം ഫോ​റ​ൻ​സി​ക് വി​ഭാ​ഗം ക​ണ്ടെ​ത്തി​യ​ിരുന്നു.

ഇ​ക്ക​ഴി​ഞ്ഞ 31 ന് ​തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ അ​ഞ്ച​ര​യോ​ടെ​യാ​ണ് ടൈ​റ്റ​സ് കു​ര്യ​ൻ ഓ​ടി​ചി​രു​ന്ന ആ​ഡം​ബ​ര​കാ​ർ വെ​ങ്ങാ​നൂ​ർ അ​യ്യ​ൻ​കാ​ളി സ്‌​മാ​ര​ക സ്‌​കൂ​ളി​ന് സ​മീ​പം വി​ഴി​ഞ്ഞം പ​ള്ളി​ച്ച​ൽ റോ​ഡി​ൽ ക​ത്തി​യ​മ​ർ​ന്ന​ത്. നാ​ട്ടു​കാ​ർ അ​ണ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ തീ​ഗോ​ള​മാ​യി മാ​റി​യ കാ​റി​നു​ള്ളി​ൽ അ​ക​പ്പെ​ട്ട ടൈ​റ്റ​സ് കു​ര്യ​ൻ തി​രി​ച്ച​റി​യാ​ൻ പ​റ്റാ​ത്ത വി​ധം ചാ​ര​മാ​യി മാ​റി​യി​രു​ന്നു.

സം​ഭ​വ ദി​വ​സം ബ​ന്ധു​ക്ക​ൾ എ​ത്തി ചി​ല സൂ​ച​ന​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ തി​രി​ച്ച​റി​ഞ്ഞ മൃ​ത​ദേ​ഹാ​വ​ശി​ഷ്ടം മെ​ഡി​ക്ക​ൽ കോ​ളജ് മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു.

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up