ഡൽഹിയിലെ വിദ്യാർഥി പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എഐഡിഡബ്ള്യുഎ നേതൃത്വത്തിൽ നടത്തിയ പ്രകടനം.
കണ്ണൂർ: മത്സര പരീക്ഷകൾ പ്രഹസനമാക്കി വിദ്യാർഥികളുടെ ഭാവികൊണ്ട് പന്താടുന്ന കേന്ദ്രസർക്കാരിന്റെ നയങ്ങൾ തിരുത്തണമെന്നും ഉത്തരവാദിയായ കേന്ദ്ര വിദ്യാഭ്യാസമന്ത്രി രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് ഡൽഹിയിൽ നടക്കുന്ന സമരത്തിന് കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി ഐക്യദാർഢ്യം അറിയിച്ചു.
നീതിക്കുവേണ്ടി സമരം ചെയ്യുന്ന വിദ്യാർഥികളെ തല്ലി ചതക്കുന്ന ഡൽഹി പോലീസിനെതിരേ നരഹത്യാ കുറ്റം ചുമത്തണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് അബ്ദുൾ കരീം ചേലേരി അധ്യക്ഷത വഹിച്ചു.
കെ.ടി. സഹദുള്ള, കെ.എ. ലത്തീഫ്, വി.പി. വമ്പൻ , ഇബ്രാഹിം മുണ്ടേരി, കെ.വി. മുഹമ്മദലി ഹാജി, ഇബ്രാഹിംകുട്ടി തിരുവട്ടൂർ, ടി.എ. തങ്ങൾ, അൻസാരി തില്ലങ്കേരി തുടങ്ങിയവർ പങ്കെടുത്തു.
Tags : Local News Nattuvishesham IUML solidarity struggle in Delhi