ചക്ക മഹോത്സവം
മേപ്പയ്യൂർ: കാരയാട് വൈലോപ്പിള്ളി സ്മാരക ഗ്രന്ഥാലയം വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ ചക്ക മഹോത്സവം സംഘടിപ്പിച്ചു. അരിക്കുളം പഞ്ചായത്ത് പ്രസിഡന്റ് പി.പി. രമണി ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ ഒ.കെ. ബാബു ചടങ്ങിൽ അധ്യക്ഷത വഹിച്ചു.ചക്കയെ അടിസ്ഥാനമാക്കിയുള്ള വിവിധ മൂല്യവർദ്ധിത ഉൽപന്നങ്ങളുടെ പ്രദർശനവും അവയുടെ നിർമ്മാണ പരിശീലനവും പരിപാടിയുടെ ഭാഗമായി നടന്നു.
ചക്കയുടെ പോഷകഗുണങ്ങൾ, സംരംഭക സാധ്യതകൾ, വിവിധ ഉൽപ്പന്നങ്ങളുടെ നിർമ്മാണ രീതികൾ എന്നിവയെക്കുറിച്ച് ഷീജ കൂത്താളി ക്ലാസ് നയിച്ചു.താലൂക്ക് ലൈബ്രറി എക്സിക്യൂട്ടീവ് അംഗം കെ.കെ. ലിസി മുഖ്യാതിഥിയായി പങ്കെടുത്തു.
Tags : Jackfruit Festival NattuVishasham DistrictNews