തൊടുപുഴ: ജെസിഐ സോണ്‍ -20ന്റെ അര്‍ദ്ധവാര്‍ഷിക മീറ്റിംഗായ ഗ്രാന്‍ഡ് വിസ്മയം ഇന്നു വൈകുന്നേരം നാലു മുതല്‍ മാടപ്പറമ്പില്‍ റിസോര്‍ട്ടില്‍ നടക്കുമെന്ന് ജെസിഐ തൊടുപുഴ ഗ്രാന്‍ഡ് പ്രസിഡന്റ് ഗോകുല്‍ ജയചന്ദ്രന് പത്രസമ്മേളനത്തില്‍ അറിയിച്ചു.
5.30ന് ചേരുന്ന സമ്മേളനം മന്ത്രി മോന്‍സ് ജോസഫ് ഉദ്ഘാടനം ചെയ്യും. ഗവ. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ്, ഡീന്‍ കുര്യാക്കോസ് എംപി എന്നിവര്‍ മുഖ്യാതിഥികളാകും.
സോണ്‍ പ്രസിഡന്റ് ജെയ്സണ്‍ അറയ്ക്കല്‍ മുഖ്യപ്രഭാഷണം നടത്തും. ജെസിഐ തൊടുപുഴ മുന്‍ പ്രസിഡന്റും മുന്‍ മന്ത്രിയുമായ പി.ജെ. ജോസഫിനെ സമ്മേളനത്തില്‍ ആദരിക്കും. ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളില്‍നിന്നുള്ള ജെസിഐ അംഗങ്ങളും കുടുംബാംഗങ്ങളുമാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
പത്രസമ്മേളനത്തില്‍ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജെറാള്‍ഡ് മാനുവല്‍, പ്രോഗ്രാം ഡയറക്ടര്‍ സി.സി. അനില്‍ കുമാര്‍, പ്രോഗ്രാം കമ്മിറ്റി അംഗം പി.കെ. രമേശ് എന്നിവരും പങ്കെടുത്തു.
Tags : Nattuvishesham Local News JCI Midcon