പത്തനംതിട്ട: അഖിലേന്ത്യാ തലത്തിൽ വ്യാജ സർക്കാർ ജോലി തട്ടിപ്പുമായി ബന്ധപ്പെട്ട് ഇഡി പരിശോധന. വ്യാഴാഴ്ച രാവിലെ പന്തളം തെക്കേക്കര പറപ്പെട്ടി സ്വദേശിയുടെ വീട്ടിലാണ് പരിശോധന നടന്നത് . പാട്നയിൽ നിന്നും കൊച്ചിയിൽ നിന്നുമുള്ള ഇഡി സംഘത്തിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത് . വിമുക്ത ഭടനായ ഇദ്ദേഹത്തിനുനാട്ടിൽ ആരുമായി അടുപ്പം ഇല്ലന്നും പറയുന്നു. സംസ്ഥാനത്തിന് പുറത്ത് തൊഴിൽ തട്ടിപ്പ് നത്തിയതായാണ് സൂചന.
ഇദ്ദേഹത്തിന്റെ ഭാര്യ വീടായ പന്തളം മുടിയൂർ കോണത്തും ഇതേ സമയം പരിശോധന നടന്നു.സ്ഥലം വാങ്ങിയെന്ന അറിവിനേതുടർന്ന് മലപ്പുറം കൊഡൂരിലും പരിശോധന നടന്നിട്ടുണ്ട്.
സർക്കാർ ജോലി വാഗ്ദാനം ചെയ്ത് ആളുകളെ കബളിപ്പിക്കുന്ന സംഘത്തെക്കുറിച്ച് ഇഡിക്ക് പരാതി ലഭിച്ചിരുന്നു. ഇതേ തുടർന്ന് വ്യാപകമായി തെരച്ചിൽ നടക്കുന്നുണ്ട്.
ഇന്ത്യൻ റെയിൽവേയുടെ പേരിലാണ് തട്ടിപ്പ് ആദ്യം കണ്ടെത്തിയതെങ്കിലും ഫോറസ്റ്റ്, ആർആർബി, ഇന്ത്യൻ പോസ്റ്റ്, ആദായനികുതി, ഹൈക്കോടതി, പിഡബ്ല്യുഡി, ബീഹാർ സർക്കാർ, ഡിഡിഎ, രാജസ്ഥാൻ സെക്രട്ടേറിയറ്റ് തുടങ്ങി 40 ലധികം സർക്കാർ സ്ഥാപനങ്ങളെയും വകുപ്പുകളെയും ഇത് ഉൾക്കൊള്ളുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ഔദ്യോഗിക സർക്കാർ ഡൊമെയ്നുകൾ എന്ന വ്യാജ ഇമെയിൽ അക്കൗണ്ടുകൾ ഉപയോഗിച്ച് സംഘം വ്യാജ ജോയിനിംഗ് കത്തുകൾ അയച്ചിട്ടുണ്ട്.
വിശ്വാസം നേടുന്നതിനായി, ഇരകളിൽ ചിലർക്ക് രണ്ട് - മൂന്നു മാസത്തേക്ക് പ്രാരംഭ ശമ്പളം നൽകി അവരെ ഇന്ത്യൻ റെയിൽവേയിൽ ആർപിഎഫ്, ടിടിഇ, ടെക്നീഷ്യൻ തുടങ്ങിയ തസ്തികകളിൽ നിയമിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
അന്വേഷണത്തിന്റെ ഭാഗമായി, ഇന്ത്യയിലുടനീളമുള്ള 15 സ്ഥലങ്ങളിൽ പരിശോധന തുടരുകയാണ
Tags : nattu vishesham Job scam