ഉദ്ഘാടനം ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുര്യൻ നിർവഹിക്കുന്നു.
തൃശൂർ: ജൂബിലി മിഷൻ മെഡിക്കൽ കോളജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ നേത്രരോഗ വിഭാഗത്തിൽ ആധുനിക ചികിത്സാ ഉപകരണങ്ങൾ സജ്ജമാക്കി.
നേത്ര ശസ്ത്രക്രിയകൾ കൃത്യതയോടെ നടത്താവുന്ന അൽകോണിന്റെ അത്യാധുനിക ഫാകോ മെഷീൻ ഉൾപ്പെടെയുള്ള ഉപകരണങ്ങളും കാൾ സെയ്സിന്റെ സാങ്കേതികവിദ്യയിലുള്ള ശസ്ത്രക്രിയാ മൈക്രോസ്കോപ്പും ഒരുക്കി. പുതിയ സംവിധാനങ്ങളുടെ ആശീർവാദവും ഉദ്ഘാടനവും ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുര്യൻ നിർവഹിച്ചു.
ഡോ. അലക്സ് ജോസഫ്, ഡോ. മോൻസി തോമസ്, പ്രഫ.ഡോ. മല്ലിക, ഡോ.പി.എ. സേതു, മെഡിക്കൽ സൂപ്രണ്ട് ഡോ. ഷിബു കള്ളിവളപ്പിൽ, നേത്രരോഗ വിഭാഗത്തിലെ ഡോക്ടർമാർ എന്നിവർ പങ്കെടുത്തു.