x
ad
Tue, 25 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​ലി​പെ​രു​ന്നാ​ളി​ന് ദി​വ​സ​ങ്ങ​ൾ മാ​ത്രം: ക​ന്നു​കാ​ലി വി​പ​ണി സ​ജീ​വ​മാ​കു​ന്നു


Published: May 26, 2026 08:06 AM IST | Updated: May 26, 2026 08:06 AM IST

മാ​ന​ന്ത​വാ​ടി: ബ​ലി​പെ​രു​ന്നാ​ളി​ന് ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ ജി​ല്ല​യി​ൽ മാം​സാ​വ​ശ്യ​ത്തി​നു​ള്ള ക​ന്നു​കാ​ലി വി​പ​ണി സ​ജീ​വ​മാ​കു​ന്നു.

മാ​ന​ന്ത​വാ​ടി മേ​ഖ​ല​യി​ൽ പെ​രു​ന്നാ​ൾ ബ​ലി ക​ർ​മ്മ​ങ്ങ​ൾ​ക്കും മാം​സാ​വ​ശ്യ​ങ്ങ​ൾ​ക്കു​മാ​യി ല​ക്ഷ​ണ​മൊ​ത്ത​തും ഗു​ണ​മേ​ൻ​മ​യു​ള്ള​തു​മാ​യ പോ​ത്തു​ക​ൾ മേ​ഞ്ഞു ന​ട​ക്കു​ന്ന കാ​ഴ്ച​യാ​ണി​പ്പോ​ൾ ക​ബ​നി​യു​ടെ തീ​ര​ങ്ങ​ളി​ലു​ട​നീ​ളം.

ത​മി​ഴ്നാ​ട് ഉ​ൾ​പ്പെ​ടെ​യു​ള്ള അ​യ​ൽ​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് മൊ​ത്ത​വി​ല​യ്ക്ക് വാ​ങ്ങി​യ പോ​ത്തു​ക​ളെ​യാ​ണ് വ്യാ​പാ​രി​ക​ൾ വ​ലി​യ തോ​തി​ൽ ജി​ല്ല​യി​ലെ​ത്തി​ച്ചി​രി​ക്കു​ന്ന​ത്. പെ​രു​ന്നാ​ൾ വി​പ​ണി ല​ക്ഷ്യ​മി​ട്ട് മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് ത​ന്നെ ക​ച്ച​വ​ട​ക്കാ​ർ പോ​ത്തു​ക​ളെ വാ​ങ്ങി സൂ​ക്ഷി​ക്കാ​റു​ണ്ട്.

നി​ല​വി​ൽ ക​ബ​നി ന​ദി​യു​ടെ തീ​ര​ങ്ങ​ളി​ലും സ​മീ​പ​ത്തെ പു​ൽ​മേ​ടു​ക​ളി​ലു​മാ​യി നൂ​റു​ക​ണ​ക്കി​ന് പോ​ത്തു​ക​ളാ​ണ് മേ​ഞ്ഞു​ന​ട​ക്കു​ന്ന​ത്. പു​ഴ​യോ​ര​ങ്ങ​ളി​ലെ സ​മൃ​ദ്ധ​മാ​യ പു​ല്ലും വെ​ള്ള​വും ഇ​വ​യു​ടെ ആ​രോ​ഗ്യ​വും തൂ​ക്ക​വും വ​ർ​ധി​പ്പി​ക്കാ​ൻ സ​ഹാ​യി​ക്കു​മെ​ന്ന​തി​നാ​ലാ​ണ് വ്യാ​പാ​രി​ക​ൾ ഇ​വ​യെ ഇ​വി​ട​ങ്ങ​ളി​ൽ സം​ര​ക്ഷി​ക്കു​ന്ന​ത്.
കേ​ര​ള​ത്തി​ലെ വ​ലി​യ വി​പ​ണി​ക​ളി​ലൊ​ന്നാ​യ വ​യ​നാ​ട്ടി​ലേ​ക്ക് വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ക​ന്നു​കാ​ലി​ക​ൾ എ​ത്തു​മെ​ന്നാ​ണ് സൂ​ച​ന.

വി​പ​ണി സ​ജീ​വ​മാ​യ​തോ​ടെ പെ​രു​ന്നാ​ൾ പ്ര​മാ​ണി​ച്ച് മാം​സ വി​ല​യി​ൽ മാ​റ്റ​മു​ണ്ടാ​കു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ൾ. എ​ന്നാ​ൽ ആ​വ​ശ്യ​ത്തി​ന് സ്റ്റോ​ക്കു​ള്ള​തി​നാ​ൽ വി​ല നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യി​രി​ക്കു​മെ​ന്നാ​ണ് ക​ച്ച​വ​ട​ക്കാ​രു​ടെ പ്ര​തീ​ക്ഷ.

Tags : nattu vishesham Cattle market comes alive

Recent News

Corehub Up