കോണ്‍ഗ്രസ് കോതമംഗലം മുനിസിപ്പല്‍ മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തില്‍ നടത്തിയ കെ. കരുണാകരൻ ജന്മദിന അനുസ്മരണം കെപിസിസി മെമ്പര്‍ എ.ജി. ജോര്‍ജ് ഉദ്ഘാടനം ച
കോതമംഗലം: കോണ്‍ഗ്രസ് കോതമംഗലം മുനിസിപ്പല്‍ മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തില്‍ കെ. കരുണാകരന്റെ 108-ാം ജന്മദിന അനുസ്മരണ സമ്മേളനം കെപിസിസി മെമ്പര്‍ എ.ജി. ജോര്‍ജ് ഉദ്ഘാടനം ചെയ്തു. നെടുമ്പാശേരി അന്തരാഷ്ട്ര വിമാനത്താവളത്തിന് ലീഡര്‍ കെ. കരുണാകരന്റെ പേര് നല്‍കണമെന്ന് സമ്മേളനം അവശ്യപ്പെട്ടു.
വെസ്റ്റ് മണ്ഡലം പ്രസിഡന്റ് പി.ആര്. അജി അധ്യക്ഷത വഹിച്ചു. കെ.പി. ബാബു, മുനിസിപ്പല്‍ കൗണ്‍സിലര്‍ മജോ മാത്യു, പി.സി. ജോര്‍ജ്, സണ്ണി വര്‍ഗീസ്, കെ.ഐ. ജേക്കബ്, ഷാജി നെല്ലിക്കുഴി എന്നിവര്‍ പ്രസംഗിച്ചു.
Tags : Local News Nattuvishesham Ernakulam