കല്ലാനോട് സെന്റ് മേരീസ് ഹൈസ്കൂളിലെ ബാന്‍ഡ് ടീം ഉപഹാരം ഏറ്റുവാങ്ങുന്നു.
കൂരാച്ചുണ്ട്: കേരള പൊലിസ് നടപ്പാക്കുന്ന ഓപ്പറേഷന് തൂഫാന് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോഴിക്കോട് റൂറല്‍ ജില്ലാ പൊലിസ് വടകരയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് സല്യൂട്ട് നല്‍കാനുള്ള അവസരം ലഭിച്ചത് കല്ലാനോട് സെന്റ് മേരീസ് ഹൈസ്കൂള്‍ ബാന്‍ഡ് ടീമിന്.
സ്കൂളിലെ ബാന്‍ഡ് ടീമിന് ലഭിച്ച ഈ അവസരം വലിയ അംഗീകാരമായാണ് അധ്യാപകരും വിദ്യാര്‍ഥികളും കാണുന്നത്.
ബാന്‍ഡ് ടീമിന്റെ പ്രകടനത്തെ അഭിനന്ദിച്ച മന്ത്രി രമേശ് ചെന്നിത്തല ടീമിന് ഉപഹാരവും നല്കി. അധ്യാപിക ജില്‍റ്റി മാത്യുവാണ് ബാന്‍ഡ് ടീമിന് നേതൃത്വം നല്‍കുന്നത്.
Tags : Nattuvishesham Districtnews Deepikanews