x
ad
Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ലു​ങ്കി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി ഇ​ടി​ഞ്ഞു; അ​പ​ക​ട​ഭീ​തി​യി​ല്‍ യാ​ത്ര​ക്കാ​ര്‍


Published: June 24, 2026 03:08 AM IST | Updated: June 24, 2026 03:08 AM IST

വ​രാ​ക്ക​ര: ആ​മ്പ​ല്ലൂ​ര്‍ - വ​ര​ന്ത​ര​പ്പി​ള്ളി റോ​ഡി​ല്‍ വ​രാ​ക്ക​ര ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ ക​ലു​ങ്കി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി ഇ​ടി​ഞ്ഞ​ത് അ​പ​ക​ട​ഭീ​ഷ​ണി​യാ​കു​ന്നു. ര​ണ്ടു​ദി​വ​സം മു​ന്‍​പാ​ണ് പൊ​തു​മ​രാ​മ​ത്ത് റോ​ഡി​ലെ ക​ലു​ങ്കി​ന്‍റെ ഭി​ത്തി​യു​ടെ ഒ​രു​ഭാ​ഗം തോ​ട്ടി​ലേ​ക്ക് ഇ​ടി​ഞ്ഞ​ത്.

കാ​ല​പ്പ​ഴ​ക്കം​ചെ​ന്ന സം​ര​ക്ഷ​ണ​ഭി​ത്തി​യു​ടെ ബാ​ക്കി​യു​ള്ള ഭാ​ഗം ഏ​തു​സ​മ​യ​ത്തും നി​ലം​പൊ​ത്താ​വു​ന്ന അ​വ​സ്ഥ​യി​ലാ​ണ്. റോ​ഡി​ന് വീ​തി​കു​റ​വു​ള്ള ഈ ​ഭാ​ഗ​ത്ത് ക​ലു​ങ്ക് ത​ക​ര്‍​ന്ന​തോ​ടെ വാ​ഹ​ന​ങ്ങ​ള്‍ വ​രു​മ്പോ​ള്‍ കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍​ക്ക് മാ​റി​നി​ല്‍​ക്കാ​ന്‍ ഇ​ട​മി​ല്ലാ​ത്ത സ്ഥി​തി​യാ​ണ്. സ​മീ​പ​ത്തു​ള്ള സ്‌​കൂ​ളു​ക​ളി​ലു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍ സൈ​ക്കി​ളി​ലും ന​ട​ന്നും ഇ​തു​വ​ഴി​യാ​ണ് പോ​കു​ന്ന​ത്.

എ​തി​ര്‍​ദി​ശ​ക​ളി​ല്‍​നി​ന്നു​വ​രു​ന്ന ര​ണ്ട് വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍​ക്ക് ഒ​രേ​സ​മ​യം ക​ട​ന്നു​പോ​കാ​ന്‍ ബു​ദ്ധി​മു​ട്ടു​ള്ള വ​ള​വി​ലാ​ണ് ക​ലു​ങ്ക് ത​ക​ര്‍​ന്നി​രി​ക്കു​ന്ന​ത്.
കോ​ടി​ക​ള്‍ മു​ട​ക്കി റോ​ഡ് ന​വീ​ക​രി​ച്ച​പ്പോ​ള്‍ കാ​ല​പ്പ​ഴ​ക്കം​ചെ​ന്ന ക​ലു​ങ്ക് പു​തു​ക്കി​പ്പ​ണി​യാ​ന്‍ അ​ധി​കൃ​ത​ര്‍ ത​യാ​റാ​കാ​തി​രു​ന്ന​താ​ണ് പ്ര​ശ്‌​ന​ത്തി​ന് കാ​ര​ണ​മെ​ന്ന് പ​റ​യു​ന്നു.

നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ള്‍ പോ​കു​ന്ന റോ​ഡി​ലെ അ​പ​ക​ട​മേ​ഖ​ല​യാ​യ ഈ ​ഭാ​ഗ​ത്ത് ക​ലു​ങ്കി​ന്‍റെ ഭി​ത്തി ത​ക​ര്‍​ന്നു​കി​ട​ന്നി​ട്ടും ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ള്‍ തി​രി​ഞ്ഞു​നോ​ക്കി​യി​ല്ലെ​ന്ന ആ​ക്ഷേ​പ​മു​ണ്ട്.

ക​ലു​ങ്കി​ന്‍റെ ഇ​രു​വ​ശ​ത്തു​മു​ള്ള സം​ര​ക്ഷ​ണ​ഭി​ത്തി നി​ര്‍​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പൊ​തു​പ്ര​വ​ര്‍​ത്ത​ക​നാ​യ സു​രേ​ഷ് ചെ​മ്മ​നാ​ട​ന്‍ പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​ര്‍​ക്ക് പ​രാ​തി​ന​ല്‍​കി.

Tags : pilgrims in danger Nttuvishesham Distict news

Recent News

Corehub Up