x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​ടു​വ​ള്ളി കേ​ന്ദ്ര​മാ​യി കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ അ​നു​വ​ദി​ക്ക​ണമെന്ന്

വെബ് ഡെസ്ക്
Published: September 25, 2026 01:42 AM IST | Updated: September 25, 2026 01:42 AM IST

കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ

ച​പ്പാ​ര​പ്പ​ട​വ്: ച​പ്പാ​ര​പ്പ​ട​വ്, ആ​ല​ക്കോ​ട്, ഉ​ദ​യ​ഗി​രി, ന​ടു​വി​ൽ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ പ്ര​ധാ​ന കേ​ന്ദ്ര ബി​ന്ദു​വും മ​ല​യോ​ര മേ​ഖ​ല​ക​ളു​ടെ ശി​ലാ​കേ​ന്ദ്ര​വു​മാ​യ ഒ​ടു​വ​ള്ളി​യി​ൽ കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് ച​പ്പാ​ര​പ്പ​ട​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ജി ഓ​ത​റ വ​കു​പ്പ് മ​ന്ത്രി സി.​പി. ജോ​ണി​നും ടി.​കെ. ഗോ​വി​ന്ദ​ൻ എം​എ​ൽ​എ​യ്ക്കും നി​വേ​ദ​നം ന​ൽ​കി.

ഇ​പ്പോ​ൾ ക​ണ്ണൂ​ർ, പ​യ്യ​ന്നൂ​ർ ഡി​പ്പോ​ക​ളി​ൽ നി​ന്നു​മാ​ണ് മ​ല​യോ​ര മേ​ഖ​ല​ക​ളാ​യ ഒ​ടു​വ​ള്ളി, കു​ടി​യാ​ന്മ​ല, പൊ​ട്ട​ൻ​പ്ലാ​വ്, ചെ​മ്പ​ന്തൊ​ട്ടി, ചെ​മ്പേ​രി, ച​പ്പാ​ര​പ്പ​ട​വ്, ത​ടി​ക്ക​ട​വ്, നെ​ല്ലി​പ്പാ​റ, ര​യ​റോം, തേ​ർ​ത്ത​ല്ലി, ചെ​റു​പു​ഴ, മ​ണ​ക്ക​ട​വ്, ഉ​ദ​യ​ഗി​രി തു​ട​ങ്ങി​യ മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും ജി​ല്ല​യു​ടെ പു​റ​ത്ത് മ​ല​യോ​ര​മേ​ഖ​ല​ക​ളി​ൽ നി​ന്ന് ബം​ഗ​ളൂ​രി​ലേ​ക്കും, കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്കും, മം​ഗ​ലാ​പു​രം, പാ​ലാ, പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി, മാ​ന​ന്ത​വാ​ടി തു​ട​ങ്ങി​യ പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്.

ഒ​ടു​വ​ള്ളി കേ​ന്ദ്ര​മാ​യി ഡി​പ്പോ അ​നു​വ​ദി​ച്ചാ​ൽ മ​ല​യോ​ര മേ​ഖ​ല​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ലാ​ഭ​ക​ര​മാ​യ രീ​തി​യി​ൽ കൂ​ടു​ത​ൽ സ​ർ​വീ​സു​ക​ൾ തു​ട​ങ്ങാ​നും സാ​ധി​ക്കു​മെ​ന്ന് നി​വേ​ദ​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

 

Tags : Nattuvishesham DistrictNews DeepikaNews KSRTC depot

Recent News

Corehub Up