x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ഞ്ചി​യാ​ർ സ്കൂ​ളി​ൽ ക​ർ​ക്കി​ട​ക​ക്ക​ഞ്ഞി​യും പ​ത്തി​ല​ത്തോ​ര​നും വി​ള​ന്പി

വെബ് ഡെസ്ക്
Published: August 6, 2026 10:34 PM IST | Updated: August 6, 2026 10:34 PM IST

പ്രതീകാത്മക ചിത്രം

കാ​ഞ്ചി​യാ​ർ: ക​ർ​ക്കി​ട​ക മാ​സ​ത്തി​ന്‍റെ ഔ​ഷ​ധ​ഗു​ണ​ങ്ങ​ളും കേ​ര​ള​ത്തി​ന്‍റെ പ​ര​മ്പ​രാ​ഗ​ത ഭ​ക്ഷ​ണ​സം​സ്കാ​ര​വും പു​തു​ത​ല​മു​റ​യ്ക്ക് പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി കാ​ഞ്ചി​യാ​ർ ഗ​വ. ട്രൈ​ബ​ൽ എ​ൽ​പി സ്കൂ​ളി​ൽ വി​ദ്യാ​ർ​ഥിക​ൾ​ക്കാ​യി ക​ർ​ക്കി​ട​ക​ക്ക​ഞ്ഞി​യും പ​ത്തി​ല​ത്തോ​ര​നും വി​ത​ര​ണം ചെ​യ്തു.

ക​ർ​ക്കി​ട​ക​ത്തി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന നാ​ട​ൻ ഭ​ക്ഷ​ണ​ങ്ങ​ളു​ടെ ഔ​ഷ​ധ​ഗു​ണ​ങ്ങ​ൾ, രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്ന​തി​ൽ അ​വ​യു​ടെ പ​ങ്ക്, ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​ശീ​ല​ങ്ങ​ളു​ടെ പ്രാ​ധാ​ന്യം എ​ന്നി​വ​യെ​ക്കു​റി​ച്ച് പ്ര​ധാ​നാ​ധ്യാ​പി​ക ലി​ൻ​സി ജോ​ർ​ജ് കു​ട്ടി​ക​ളോ​ട് വി​ശ​ദീ​ക​രി​ച്ചു.

മ​ഴ​ക്കാ​ല രോ​ഗ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നും ശ​രീ​ര​ത്തി​ന്‍റെ പ്ര​തി​രോ​ധ​ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ക​ർ​ക്കി​ട​ക​ക്ക​ഞ്ഞി​യും പ​ത്തി​ല​ത്തോ​ര​നും പോ​ലു​ള്ള നാ​ട​ൻ വി​ഭ​വ​ങ്ങ​ൾ ഏ​റെ ഗു​ണ​ക​ര​മാ​ണെ​ന്ന് കു​ട്ടി​ക​ൾ​ക്ക് വി​ശ​ദീ​ക​രി​ച്ചു. തു​ട​ർ​ന്ന് പ​ത്തി​ല​ത്തോ​ര​ൻ ത​യ്യാ​റാ​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന വി​വി​ധ ഇ​ല​ക്ക​റി​ക​ളു​ടെ പോ​ഷ​ക​മൂ​ല്യ​വും ഔ​ഷ​ധ​ഗു​ണ​ങ്ങ​ളും കു​ട്ടി​ക​ൾ​ക്കു പ​രി​ച​യ​പ്പെ​ടു​ത്തി.

പ​രി​പാ​ടി​ക​ൾ​ക്ക് അ​മ്മി​ണി ജോ​സ​ഫ്, മെ​റീ​ന, വി​ദ്യാ​ർ​ത്ഥി​ക​ളാ​യ ആ​ദി​ഷ് എ​ബി​ൻ, അ​ദ്വൈ​ത് ശ്രീ​നാ​ഥ്, അ​ധ്യാ​പ​ക​രാ​യ ലി​ബി​യ ജ​യിം​സ്, ജി​യോ സെ​ബാ​സ്റ്റ്യ​ൻ, വി​ഷ്ണു ഗോ​പാ​ല​കൃ​ഷ്ണ​ൻ, തുടങ്ങിയവർ നേ​തൃ​ത്വം ന​ൽ​കി.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up