ബിൻസ്
തിരുവാർപ്പ്: വെള്ളപ്പൊക്കത്തെത്തുടർന്ന് തെന്നിമാറിയ ഷെഡ്ഡിന്റെ ഷീറ്റ് പുനഃസ്ഥാപിക്കാൻ ശ്രമിച്ച ഗൃഹനാഥൻ ഷോക്കേറ്റു മരിച്ചു. തിരുവാർപ്പ് നാലാം വാർഡിൽ ചെങ്ങളം കുന്നുംപുറത്ത് പുതുശേരി ഭാഗത്ത് മതിലകത്ത് വീട്ടിൽ ബിൻസ് വർഗീസ് (52) ആണ് മരിച്ചത് .
മഴക്കെടുതി മൂലം വെള്ളത്താൽ ചുറ്റപ്പെട്ട വീടിന്റെ സമീപത്തെ ഷെഡ്ഡിന്റെ മേൽ കൂരയിലെ ഷീറ്റ് തെന്നി താഴ്ന്ന നിലയിലായിരുന്നു. ഇത് യഥാസ്ഥാനത്താക്കാൻ നീന്തി എത്തിയ ബിൻസ് ഷീറ്റിൽ തൊട്ട മാത്രയിൽ ഷോക്കേറ്റു വീഴുകയായിരുന്നു. വീഴ്ചയുടെയും അലർച്ചയുടെയും ശബ്ദം കേട്ട് ഓടിക്കൂടിയവർ ബിൻസിനെ വെള്ളത്തിൽ നിന്നുമെടുത്ത് ഫസ്റ്റ് എയ്ഡ് നൽകി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.