നവീകരിച്ച കൈപ്ര കരുണാഭവൻ വ്യദ്ധമന്ദിരം അൻവർ സാദത്ത് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
ശ്രീമൂലനഗരം: നവീകരിച്ച കൈപ്ര കരുണാഭവൻ വ്യദ്ധമന്ദിരം അൻവർ സാദത്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഫ്രാൻസിസ്ക്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ എറണാകുളം പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ഷേഫി ഡേവിസ് അധ്യക്ഷത വഹിച്ചു.
രാജഗിരി പള്ളി വികാരി ഫാ. ജോർജ് പുന്നയ്ക്കൽ,പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസി ഡേവീസ്, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡാർളി ജീമോൻ, ഫാ. കുര്യാക്കോസ് ഇരവിമംഗലം, ഓർഫനേജ് കൺട്രോൾ ബോർഡംഗം ഫാ. ജോർജ് ജോഷ്വാ, വാർഡംഗം സീനത്ത് താഹിർ, എഫ്സിസി പ്രൊവിൻഷ്യൽ കൗൺസിലർ സിസ്റ്റർ ഡെയ്സ് ജോൺ, കരുണാഭവൻ എഫ്സി കോൺവന്റ്് സുപ്പീരിയർ സിസ്റ്റർ റോസ്മി കുരിയൻ എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham Local News Karunabhavan old age home