x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​സ​ര്‍​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജ്: സ്‌​കൂ​ള്‍ നി​ര്‍​മാ​ണം അ​ടി​യ​ന്തര​മാ​യി പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ ക​ള​ക്ട​റു​ടെ നി​ര്‍​ദേ​ശം


Published: April 22, 2026 12:58 AM IST | Updated: April 22, 2026 12:58 AM IST

കാ​സ​ര്‍​ഗോ​ഡ്: കാ​സ​ര്‍​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജി​ല്‍ ഉ​ള്‍​പ്പെ​ട്ട പ​ദ്ധ​തി​ക​ളു​ടെ പു​രോ​ഗ​തി വി​ല​യി​രു​ത്തു​ന്ന​തി​നാ​യി അ​വ​ലോ​ക​ന യോ​ഗം ചേ​ര്‍​ന്നു. കാ​സ​ര്‍​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജി​ന്‍റെ (കെ​ഡി​പി) ഭാ​ഗ​മാ​യി ജി​ല്ല​യി​ല്‍ ന​ട​പ്പി​ലാ​ക്കി വ​രു​ന്ന പ​ദ്ധ​തി​ക​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍ അ​ര്‍​ജു​ന്‍ പാ​ണ്ഡ്യ​ന്‍ നി​ര്‍​ദ്ദേ​ശം ന​ല്‍​കി.

പ​ദ്ധ​തി​ക​ളു​ടെ നി​ല​വി​ലെ പു​രോ​ഗ​തി വി​ല​യി​രു​ത്തു​ന്ന​തി​നാ​യി ചേ​ര്‍​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് ജി​ല്ലാ​ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. സ്‌​കൂ​ളു​ക​ളു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര്‍​മാ​ണ​പ്ര​വൃ​ത്തി​ക​ള്‍ പു​തി​യ അ​ധ്യ​യ​ന​വ​ര്‍​ഷം ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ന്പ് ത​ന്നെ പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്ന് ക​ള​ക്ട​ര്‍ പ​റ​ഞ്ഞു. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​ഠ​ന​സൗ​ക​ര്യ​ങ്ങ​ള്‍ ഉ​റ​പ്പാ​ക്കു​ന്ന​തി​ല്‍ യാ​തൊ​രു​വി​ധ കാ​ല​താ​മ​സ​വും ഉ​ണ്ടാ​ക​രു​ത്.

നി​ര്‍​മാ​ണ​ത്തി​ലി​രി​ക്കു​ന്ന പ​ദ്ധ​തി​ക​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി ക​മ്മീ​ഷ​ന്‍ ചെ​യ്യ​ണ​മെ​ന്നും ഇ​തി​നാ​യി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ള്‍ ഏ​കോ​പ​ന​ത്തോ​ടെ പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ പ​റ​ഞ്ഞു. ‍ കാ​സ​ര്‍​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജ് സ്‌​പെ​ഷ​ല്‍ ഓ​ഫീ​സ​ര്‍ വി. ​ച​ന്ദ്ര​ന്‍, ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഇ​ന്‍ ചാ​ര്‍​ജ് ബി. ​സ​ന്തോ​ഷ്, ജി​ല്ലാ നി​ര്‍​മി​തി​കേ​ന്ദ്ര ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ഇ.​പി. രാ​ജ്‌​മോ​ഹ​ന്‍, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് റോ​ഡ് വി​ഭാ​ഗം എ​ക്‌​സി​ക്യു​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍ ഷാ​ജി ത​യ്യി​ല്‍, കെ​ട്ടി​ട വി​ഭാ​ഗം എ​ക്‌​സി​ക്യു​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍ എം. ​ജ​ഗ​ദീ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Kasaragod Development nattuvishesham local news

Recent News

Corehub Up