x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ങ്ങു​മെ​ത്താ​തെ കാ​യം​കു​ളം മ​ൾ​ട്ടി​പ്ല​ക്‌​സ്‌ തി​യ​റ്റ​ർ നി​ർ​മാ​ണം

വെബ് ഡെസ്ക്
Published: August 20, 2026 10:55 PM IST | Updated: August 20, 2026 10:55 PM IST

കാ​യം​കു​ള​ത്ത് നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന മ​ൾ​ട്ടിപ്ല​ക്‌​സ്‌ തി​യ​റ്റ​ർ.

കാ​യം​കു​ളം: മ​ൾ​ട്ടി​പ്ല​ക്സ് തി​യ​റ്റ​റി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​നി​യും പൂ​ർ​ത്തി​യാ​യി​ല്ല. 2012ൽ ​യു​ഡി​എ​ഫ് ഭ​ര​ണ​കാ​ല​ത്ത് അ​ന്ന​ത്തെ സാം​സ്‌​കാ​രി​ക മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​റാ​ണ് വ​സ്തു ന​ൽ​കി​യാ​ൽ കാ​യം​കു​ള​ത്ത് സ​ർ​ക്കാ​ർ പ​ണം​മു​ട​ക്കി തി​യ​റ്റ​ർ പ​ണി​തു ന​ൽ​കാം എ​ന്ന് പ്ര​ഖ്യാ​പി​ച്ച​ത്. അ​ഞ്ചു വ​ർ​ഷം ക​ഴി​ഞ്ഞ് ന​ഗ​ര​സ​ഭ സ്ഥ​ലം ന​ൽ​കി​യ​തോ​ടെ തി​യ​റ്റ​റി​ന്‍റെ പ്ലാ​ൻ അം​ഗീ​ക​രി​ച്ച്, നി​ർ​മാ​ണം ആ​രം​ഭി​ച്ചി​ട്ട് എ​ട്ടു വ​ർ​ഷം പി​ന്നി​ടു​ന്നു. മൂ​ന്ന് തി​യ​റ്റ​റു​ക​ളും വ്യാ​പാ​ര സ​മു​ച്ച​യ​വും അ​ട​ങ്ങു​ന്ന തി​യ​റ്റ​ർ കോം​പ്ല​ക്സി​ന്‍റെ സ്ട്ര​ക്ചറ​ൽ വ​ർ​ക്കു​ക​ൾ പൂ​ർ​ത്തി​യാ​യെ​ങ്കി​ലും എ​ന്ന് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​മെ​ന്ന് പ​റ​യാ​ൻ പ​റ്റാ​ത്ത നി​ല​യി​ലാ​ണ് ഇ​പ്പോ​ഴ​ത്തെ പ്ര​വൃ​ത്തി​ക​ൾ നീ​ങ്ങു​ന്ന​ത്. പ്ലാ​സ്റ്റ​റിം​ഗ്, പ്ലം​ബിം​ഗ്, ഇ​ല​ക്‌​ട്രി​ക്ക​ൽ വ​ർ​ക്കു​ക​ൾ എ​ല്ലാം പൂ​ർ​ത്തി​യാ​കാ​നു​ണ്ട് . 32,000 ച​ത​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​ത്തി​ൽ 15.03 കോ​ടി രൂ​പ വി​നി​യോ​ഗി​ച്ച് കേ​ര​ള സം​സ്ഥാ​ന ച​ല​ചി​ത്ര വി​ക​സ​ന കോ​ർ​പ​റേ​ഷ​നാ​ണ് തി​യ​റ്റ​റു​ക​ൾ നി​ർ​മി​ക്കു​ന്ന​ത് .

തി​യ​റ്റ​ർ ഒ​ന്നി​ൽ 200ഉം ​മ​റ്റ് ര​ണ്ടെ​ണ്ണ​ത്തി​ൽ 152 വീ​തവും ഇ​രിപ്പി​ട​ങ്ങ​ളാ​ണ് സ​ജ്ജ​മാ​ക്കു​ന്ന​ത്. 4 കെ ​പ്രൊ​ജ​ക്ട​ർ, ഡോ​ൾ​ബി അ​റ്റ്മോ​സ്റ്റ് സൗ​ണ്ട് സി​സ്റ്റം, സി​ൽ​വ​ർ സ്ക്രീ​ൻ, പു​ഷ്ബാ​ക്ക് ചെ​യ​റു​ക​ൾ, വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ, ലാ​ൻ​ഡ്സ്കേ​പ്പിം​ഗ്, നൂ​റോ​ളം വാ​ഹ​ന​ങ്ങ​ൾ​ക്ക് ഒ​രേ​സ​മ​യം പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ​യാ​ണ് കോ​പ്ല​ക്സി​ലു​ള്ള​ത്.
ആ​റു മാ​സ​ത്തി​നു​ള്ളി​ൽ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് 2025ൽ ​അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യെ​ങ്കി​ലും നി​ർ​മാ​ണം എ​ങ്ങു​മെ​ത്തി​യി​ട്ടി​ല്ല.

കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യ്ക്കു പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്തു ന​ഗ​ര​സ​ഭ വി​ട്ടു​ന​ൽ​കി​യ 77 സെ​ന്‍റ് സ്ഥ​ല​ത്താ​ണ് തി​യ​റ്റ​ർ സ​മു​ച്ച​യം നി​ർ​മി​ക്കു​ന്ന​ത്. 2017 സെ​പ്റ്റം​ബ​റി​ലാ​ണ് മ​ൾ​ട്ടിപ്ലക്​സ് തി​യ​റ്റ​ർ നി​ർ​മി​ക്കാ​ൻ കാ​യം​കു​ളം ന​ഗ​ര​സ​ഭ​യു​ടെ സ്ഥ​ലം സം​സ്ഥാ​ന ച​ല​ച്ചി​ത്ര വി​ക​സ​ന കോ​ർ​പറേ​ഷ​നു പാ​ട്ട​ത്തി​നു ന​ൽ​കി സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

Tags : Multiplex Construction NattuVishasham DistrictNews

Recent News

Corehub Up