കെസിഎസ്എല്‍ കോതമംഗലം രൂപത കൗണ്‍സിലും അനിമേറ്റേഴ്സ് സംഗമവും മാര്‍ഗരേഖ പ്രകാശനവും മൂവാറ്റുപുഴ നെസ്റ്റ് പാസ്റ്ററല്‍ സെന്ററില്‍ വികാരി ജനറാള്‍ മോണ്‍. പയസ
മൂവാറ്റുപുഴ: കെസിഎസ്എല്‍ കോതമംഗലം രൂപത കൗണ്‍സിലും അനിമേറ്റേഴ്സ് സംഗമവും മാര്‍ഗരേഖ പ്രകാശനവും മൂവാറ്റുപുഴ നെസ്റ്റ് പാസ്റ്ററല്‍ സെന്ററില്‍ നടത്തി. വികാരി ജനറാള്‍ മോണ്‍. പയസ് മലേക്കണ്ടത്തില്‍ ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ പ്രവര്ത്തനവര്ഷത്തിലെ മികച്ച യൂണിറ്റുകളായ നെല്ലിമറ്റം സെന്റ് ജോസഫ് എല്‍പി സ്കൂള്‍, ആരക്കുഴ സെന്റ് ജോസഫ് ഹൈസ്കൂള്‍, കരിമണ്ണൂര്‍ സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, കോതമംഗലം സെന്റ് അഗസ്റ്റിന്‍സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളുകൾക്കുള്ള അവാര്‍ഡുകള്‍ സമ്മേളനത്തില്‍ വിതരണം ചെയ്തു.
കഴിഞ്ഞ വര്‍ഷത്തെ മികച്ച അനിമേറ്ററായ കരിമണ്ണൂര്‍ സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സിസ്റ്റര്‍ നിസ്തുല എസ്ഡിക്ക് ബഹുമതിപത്രം സമ്മാനിച്ചു. സംസ്ഥാനതലത്തില്‍ കഴിഞ്ഞ വര്‍ഷത്തെ മികച്ച അനിമേറ്ററായ രൂപത ഓര്‍ഗനൈസര്‍ ആരക്കുഴ സെന്റ് ജോസഫ് ഹൈസ്കൂളിലെ സിസ്റ്റര്‍ ലിറ്റില്‍ ട്രീസ സിഎംസിയെ യോഗത്തില്‍ ആദരിച്ചു.
രൂപത പ്രസിഡന്റ് ജിജോ മാനുവല്‍ അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടര്‍ ഫാ. മാത്യു രാമനാട്ട്, ട്രഷറര്‍ ലൗഷ സിറിയക്, ചെയര്മാന് തൊമ്മി ചന്ദ്രന്‍കുന്നേല്‍, ജനറല്‍ സെക്രട്ടറി എല്‍സ മരിയ ജോഫി എന്നിവര്‍ പ്രസംഗിച്ചു. ഓര്‍ഗനൈസര്‍ സിസ്റ്റര്‍ ലിറ്റില്‍ ട്രീസ, സിസ്റ്റര്‍ ടെസ്മി, സിസ്റ്റര്‍ ലിന്‍ഡ, സിസ്റ്റര്‍ ഡോണിയ, സിസ്റ്റര്‍ ഷെറിന്, സിസ്റ്റര്‍ ഫ്രാന്സ്ലെറ്റ്, അധ്യാപകരായ സൂസന് ചാക്കോ, ആന്‍ മേരി, ബ്രദര്‍ റീജന്റ് കെവിന് എന്നിവര്‍ നേതൃത്വം നല്കി.
Tags : Nattuvishesham District News