ഇടുക്കി രൂപത അധ്യാപക ദിനാഘോഷത്തിൽ അധ്യാപകരെ ആദരിച്ചപ്പോൾ.
വാഴവര: കെസിഎസ്എൽ ഇടുക്കി രൂപത അധ്യാപക ദിനാഘോഷം വാഴവര സെന്റ് മേരിസ് ഹൈസ്കൂളിൽ കട്ടപ്പന മുൻസിപ്പൽ ചെയർമാൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. കെസിഎസ്എൽ രൂപത പ്രസിഡന്റ് എബി ഏബ്രഹാം അധ്യക്ഷത വഹിച്ചു. കെസിഎസ്എൽ രൂപത ഡയറക്ടർ ഫാ. ജിജോ മണ്ണുക്കുളത്ത്, സ്കൂൾ മാനേജർ ഫാ. തോമസ് തൈച്ചേരിൽ, സ്കൂൾ ഹെഡ്മിസ്ട്രസ് കൊച്ചുറാണി ജോസഫ്, പിടിഎ പ്രസിഡന്റ് സജി മണ്ണിപ്ലാക്കൽ, എംപിടിഎ പ്രസിഡന്റ് റെൻസി കൊല്ലക്കൊമ്പിൽ, കെസിഎസ്എൽ ജോയിന്റ് ഡയറക്ടർ സിസ്റ്റർ ധന്യ എഫ്സിസി തുടങ്ങിയവർ പ്രസംഗിച്ചു. ചടങ്ങിൽ അധ്യാപകരെയും ആദരിച്ചു.
Tags : NattuVishasham DistrictNews