ഇന്ദ്രൻസ്
കൊട്ടിയം : കേളി കിഴക്കനേലയുടെ വാര്‍ഷികാഘോഷങ്ങളോട് അനുബന്ധിച്ച് ഏര്‍പ്പെടുത്തിയ എട്ടാമത് കേളി പ്രതിഭാ പുരസ്കാരം പ്രശസ്ത ചലച്ചിത്ര താരം ഇന്ദ്രന്‍സിന് നല്‍കും.
കേളിയുടെ 34-ാമത് വാര്‍ഷികാഘോഷങ്ങളോട് അനുബന്ധിച്ച് ഇന്ന് വൈകുന്നേരം ആറിന് കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോര്പറേഷന് ചെയര്‍മാനും ചലച്ചിത്ര താരവുമായ പ്രേംകുമാര്‍ പ്രതിഭാ പുരസ്കാരം നല്‍കും.
കാനായി കുഞ്ഞിരാമന് രൂപകല്പന ചെയ്ത വെങ്കല ശില്പവും 25000 രൂപയും പ്രശസ്തി പത്രവും പൊന്നാടയും അടങ്ങിയതാണ് പുരസ്കാരം.
Tags :