x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ര​ള ബാ​ങ്കി​ന്‍റെ ഇ​ന്‍റ​ര്‍​നെ​റ്റ് ബാ​ങ്കിം​ഗ് സ​ഹ​ക​ര​ണ മേ​ഖ​ല​യു​ടെ സ​മ​ഗ്ര മു​ന്നേ​റ്റ​ത്തി​ന്: പി. ​മോ​ഹ​ന​ന്‍

വെബ് ഡെസ്ക്
Published: August 20, 2026 02:47 AM IST | Updated: August 20, 2026 02:47 AM IST

കേ​ര​ള ബാ​ങ്ക് ക​ണ്ണൂ​ര്‍ റീ​ജ​ണ​ല്‍ ഓ​ഫീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ പ്രാ​ഥ​മി​ക കാ​ര്‍​ഷി​ക സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റു​മാ​രു​ടെ ജി​ല്ലാ​ത​ല യോ​ഗം

ക​ണ്ണൂ​ര്‍: കേ​ര​ള ബാ​ങ്ക് ഇ​ന്‍റ​ര്‍​നെ​റ്റ് ബാ​ങ്കിം​ഗ് സൗ​ക​ര്യം ന​ട​പ്പി​ലാ​ക്കു​ന്ന​ത് വ​ഴി സം​സ്ഥാ​ന​ത്തെ പ്രാ​ഥ​മി​ക കാ​ര്‍​ഷി​ക സ​ഹ​ക​ര​ണ ബാ​ങ്കു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള സ​ഹ​ക​ര​ണ മേ​ഖ​ല​യു​ടെ സ​മ​ഗ്ര​മു​ന്നേ​റ്റം സാ​ധ്യ​മാ​കു​മെ​ന്ന് കേ​ര​ള ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് പി. ​മോ​ഹ​ന​ന്‍. കേ​ര​ള ബാ​ങ്ക് ക​ണ്ണൂ​ര്‍ റീ​ജ​ണ​ല്‍ ഓ​ഫീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ പ്രാ​ഥ​മി​ക കാ​ര്‍​ഷി​ക സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റു​മാ​രു​ടെ യോ​ഗം "ലീ​ഡേ​ഴ്സ് ഗാ​ത​റിം​ഗ് -26' ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കേ​ര​ള ബാ​ങ്കി​ന് ഇ​ന്‍റ​ര്‍​നെ​റ്റ് ബാ​ങ്കിം​ഗ് സേ​വ​ന​ങ്ങ​ള്‍ ന​ല്‍​കാ​നു​ള്ള ആ​ര്‍​ബി​ഐ അ​നു​മ​തി ല​ഭി​ച്ച​താ​യും പ്ര​സ്തു​ത സൗ​ക​ര്യം ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന് വേ​ണ്ടി​യു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ന്‍റ​ര്‍​നെ​റ്റ് ബാ​ങ്കിം​ഗ് ന​ട​പ്പി​ലാ​ക്കു​ന്ന​തോ​ടെ വ്യ​ക്തി​ഗ​ത ഇ​ട​പാ​ടു​കാ​ര്‍​ക്കൊ​പ്പം അം​ഗ​സം​ഘ​ങ്ങ​ളാ​യ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ള്‍​ക്കും ബാ​ങ്ക് ശാ​ഖ​ക​ള്‍ സ​ന്ദ​ര്‍​ശി​ക്കാ​തെ ഇ​ട​പാ​ടു​ക​ള്‍ ന​ട​ത്താ​ന്‍ ക​ഴി​യു​മെ​ന്നും മോ​ഹ​ന​ന്‍ പ​റ​ഞ്ഞു.

പു​തി​യ​തെ​രു മാ​ഗ്‌​നെ​റ്റ് ഹോ​ട്ട​ലി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ കേ​ര​ള ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​വി. രാ​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍ ജോ​ര്‍​ട്ടി എം. ​ചാ​ക്കോ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പി. ​ഹ​രീ​ന്ദ്ര​ന്‍, കെ. ​ശ്രീ​ധ​ര​ന്‍, കെ. ​പ​ദ്മ​നാ​ഭ​ന്‍, റോ​യ് ഏ​ബ്ര​ഹാം, എ. ​അ​നി​ല്‍​കു​മാ​ര്‍, ടി. ​ശ്രീ​ജേ​ഷ്, റീ​ജ​ണ​ല്‍ ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ പി.​പി. മ​നോ​ജ്, എം.​എ​സ്. ദീ​പ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
തു​ട​ര്‍​ന്ന് ന​ട​ന്ന ച​ര്‍​ച്ച​യി​ല്‍ പ്രാ​ഥ​മി​ക കാ​ര്‍​ഷി​ക സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളു​ടെ ബി​സി​ന​സ് വി​ക​സ​നം, സാ​ങ്കേ​തി​ക ന​വീ​ക​ര​ണം, ഡി​ജി​റ്റ​ല്‍ ബാ​ങ്കിം​ഗ് സേ​വ​ന​ങ്ങ​ളു​ടെ വ്യാ​പ​നം, വാ​യ്പാ പ​രി​ധി വ​ര്‍​ധ​ന, കാ​ര്‍​ഷി​ക വാ​യ്പ, എ​സ്എ​ച്ച്ജി വാ​യ്പ, നി​ക്ഷേ​പ സ​മാ​ഹ​ര​ണം, കേ​ര​ള ബാ​ങ്കും പി​എ​സി​എ​സു​ക​ളും ത​മ്മി​ലു​ള്ള ഏ​കോ​പ​നം എ​ന്നി​വ സം​ബ​ന്ധി​ച്ച് പ്ര​സി​ഡ​ന്‍റു​മാ​ര്‍ വി​വി​ധ നി​ര്‍​ദേ​ശ​ങ്ങ​ള്‍ സ​മ​ര്‍​പ്പി​ച്ചു.

Tags : Nattuvishesham Local News Kerala Bank' Internet Banking Collaboration

Recent News

Corehub Up