x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ര​ള സ്റ്റ​ഡി പ്രോ​ഗ്രാം 2026 ഉ​ദ്ഘാ​ട​നം ചെ​യ്തു

വെബ് ഡെസ്ക്
Published: August 8, 2026 12:30 AM IST | Updated: August 8, 2026 12:30 AM IST

ച​ങ്ങ​നാ​ശേ​രി എ​സ്ബി കോ​ള​ജി​ലെത്തിയ ജ​പ്പാ​ന്‍ പ​ഠ​ന​സം​ഘം കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഫാ.​ ഡോ. ടെ​ഡി കാ​ഞ്ഞൂ​പ്പ​റ​മ്പി​ലി​നൊ​പ്പം.

ച​ങ്ങ​നാ​ശ​രി: ജ​പ്പാ​നി​ലെ സോ​ഫി​യ യൂ​ണി​വേ​ഴ്സി​റ്റി, ച​ങ്ങ​നാ​ശേ​രി സെ​ന്‍റ് ബെ​ർ​ക്കു​മാ​ൻ​സ് കോ​ള​ജ്, അ​സം​പ്ഷ​ൻ കോ​ള​ജ് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ബെ​ർ​ക്കു​മാ​ൻ​സ് സെ​ന്‍റ​ർ ഫോ​ർ ഗ്ലോ​ബ​ൽ അ​ക്കാ​ദ​മി​ക് എ​ക്സ​ല​ൻ​സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന കേ​ര​ള സ്റ്റ​ഡി പ്രോ​ഗ്രാം 2026 ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്ബി കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ഡോ. ടെ​ഡി കാ​ഞ്ഞൂ​പ്പ​റ​മ്പി​ൽ, അ​സം​പ്ഷ​ൻ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​റാ​ണി മ​രി​യ തോ​മ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലും ഡോ. ​ജി​ജോ ജോ​ർ​ജ്, ഡോ. ​പോ​ള​മി ഐ​ച്ച് മു​ഖ​ർ​ജി, ജോ​ർ​ജ് മാ​ത്യു എ​ന്നി​വ​രു​ടെ ഏ​കോ​പ​ന​ത്തി​ലും 2026 ഓ​ഗ​സ്റ്റ് 12 വ​രെ​യാ​ണ് പ്രോ​ഗ്രാം ന​ട​ക്കു​ന്ന​ത്.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ജാ​പ്പ​നീ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കേ​ര​ള​ത്തി​ന്‍റെ ച​രി​ത്രം, സ​മ്പ​ദ്‌​വ്യ​വ​സ്ഥ, കൈ​ത്ത​റി, ഭ​ക്ഷ​ണ​രീ​തി​ക​ൾ, പാ​രി​സ്ഥി​തി​ക വി​ഷ​യ​ങ്ങ​ൾ, ആ​യു​ർ​വേ​ദം, കു​ടും​ബ​ശ്രീ, ന​വോത്ഥാനം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ ഡോ. ​ര​ഞ്ജി​ത്ത് തോ​മ​സ്, ഡോ. ​അ​നു​പ ലീ​ല ജോ​ർ​ജ്, അ​മ​ൽ പി. ​മാ​ത്യൂ​സ്, അ​നു അ​ന്ന കോ​ശി, ഡോ. ​നെ​വി​ൽ തോ​മ​സ്, ഡോ. ​ജെ​യിം​സ് ബെ​യ്ബ​ൻ ജോ​ർ​ജ്, ഫാ. ​ജോ​സ​ഫ് പി. ​ബെ​ന​ഡി​ക്ട്, ഡോ. ​അ​നു പി. ​സെ​ബാ​സ്റ്റ്യ​ൻ, രേ​ഖ മൈ​ക്കി​ൾ, ഡോ. ​അ​നി​ല സ്ക​റി​യ, ഡോ. ​അ​നീ​ഷ് കെ. ​ജോ​സ​ഫ്, ഡോ. ​നി​തി​ൻ വ​ർ​ഗീ​സ് എ​ന്നീ അ​ധ്യാ​പ​ക​ർ ക്ലാ​സു​ക​ൾ ന​യി​ക്കും.

Tags : Local News Nattuvishesham Study Program inaugurated

Recent News

Corehub Up