x
ad
Thu, 8 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹൈ​റേ​ഞ്ച് മേ​ഖ​ല​യി​ലെ യു​വ​ത്വ​ത്തി​ന് ആ​വേ​ശ​മാ​യി "കൈ​നോ​സ് 2026'


Published: May 28, 2026 05:40 AM IST | Updated: May 28, 2026 05:40 AM IST

അ​ണ​ക്ക​ര: കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യു​ടെ അ​ൻ​പ​താം വ​ർ​ഷ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഹൈ​റേ​ഞ്ച് മേ​ഖ​ല​യി​ലെ അ​ണ​ക്ക​ര, ഉ​പ്പു​ത​റ, കു​മ​ളി, മു​ണ്ടി​യെ​രു​മ, ക​ട്ട​പ്പ​ന ഫൊ​റോ​ന​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി സം​ഘ​ടി​പ്പി​ച്ച "കൈ​നോ​സ് 2026’ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ അ​ണ​ക്ക​ര സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ പ്രൗ​ഢ​ഗം​ഭീ​ര​മാ​യി ന​ട​ന്നു.

രാ​വി​ലെ ഒ​ൻ​പ​തി​ന് ഫാ. ​മ​ജു നി​ര​വ​ത്ത്, ഫാ. ​ലി​ബി​ൻ വ​ട്ടോ​ത്ത് എ​ന്നി​വ​രു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ന്ന തി​രു​ക്ക​ർ​മ​ങ്ങ​ളോ​ടെ​യും വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടെ​യു​മാ​ണ് ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യ​ത്. തു​ട​ർ​ന്ന്, അ​ണ​ക്ക​ര ടൗ​ണ്‍ ചു​റ്റി ന​ട​ന്ന വ​ർ​ണാ​ഭ​മാ​യ റാ​ലി​യി​ൽ 450 ഓ​ളം യു​വ​ജ​ന​ങ്ങ​ൾ അ​ണി​നി​ര​ന്നു.

റാ​ലി​ക്ക് ശേ​ഷം ന​ട​ന്ന ഔ​ദ്യോ​ഗി​ക പൊ​തു​സ​മ്മേ​ള​നം കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത മെ​ത്രാ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ൽ ഭ​ദ്ര​ദീ​പം കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ​ഭ അ​മ്മ​യാ​ണെ​ന്നും സ​ഭ​യോ​ട് എ​പ്പോ​ഴും ചേ​ർ​ന്നു​നി​ൽ​ക്കാ​ൻ യു​വ​ജ​ന​ങ്ങ​ൾ ത​യാ​റാ​ക​ണ​മെ​ന്നും കാ​ല​ഘ​ട്ട​ത്തി​ന്‍റെ വെ​ല്ലു​വി​ളി​ക​ളെ അ​തി​ജീ​വി​ക്കാ​ൻ യു​വ​ത്വ​ത്തി​ന് ക​ഴി​യ​ണ​മെ​ന്നും അ​ദ്ദേ​ഹം ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ ഓ​ർ​മി​പ്പി​ച്ചു. ഇ​ന്ത്യ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ആം ​റെ​സ്‌​ലിം​ഗ് ചാ​ന്പ്യ​ൻ ജോ​ബി മാ​ത്യു ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

ഉ​ച്ച​യ്ക്ക് ശേ​ഷം ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ്ര​ശ​സ്ത​മാ​യ "റ്റിം​പാ​നി​സ്റ്റ' (TYMPANISTA), ഹെ​റി ഡി.​ജെ (Herry DJ) എ​ന്നി​വ​ർ ന​യി​ച്ച മ്യൂ​സി​ക്ക​ൽ പ്രോ​ഗ്രാ​മും വാ​ട്ട​ർ ഡ്രം ​ഷോ​യും അ​ര​ങ്ങേ​റി.

എ​സ്എം​വൈ​എം രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് ന​രി​പ്പാ​റ​യി​ൽ, റീ​ജ​ന്‍റ് ബ്ര​ദ​ർ അ​മ​ൽ, അ​നി​മേ​റ്റ​ർ സി​സ്റ്റ​ർ ബ്രി​ജി​റ്റ്, എ​ക്സി​ക്യൂ​ട്ടീ​വ് ഭാ​ര​വാ​ഹി​ക​ളാ​യ പ്ര​സി​ഡ​ന്‍റ് ജോ​മോ​ൻ ഫി​ലി​പ്പ്, എ​ൽ​സ, എ​ലി​സ​ബ​ത്ത്, റി​യോ, മി​ല​ൻ, എ​ലി​സ​ബ​ത്ത് തോ​മ​സ്, സ​ന്ദേ​ഷ്, സോ​ന, ജി​ബി​ൽ, സോ​ബി​ൻ, റോ​മ​ൽ, സെ​ബി​ൻ, തോ​മ​സ്, ജോ​സ​ഫ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഹൈ​റേ​ഞ്ച് മേ​ഖ​ല​യി​ലെ ഫൊ​റോ​ന ഡ​യ​റ​ക്ട​ർ​മാ​രും അ​നി​മേ​റ്റ​ർ​മാ​രും പ​ങ്കാ​ളി​ക​ളാ​യി

Tags : nattu vishesham Kinos 2026 great opportunity

Recent News

Corehub Up