x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ടി​യ​ത്തൂ​ര്‍ ബാ​ങ്ക് ഓ​ണ​ച്ച​ന്ത ആ​രം​ഭി​ച്ചു

വെബ് ഡെസ്ക്
Published: August 20, 2026 02:03 AM IST | Updated: August 20, 2026 02:03 AM IST

കൊ​ടി​യ​ത്തൂ​ര്‍ ബാ​ങ്ക് ഓ​ണ​ച്ച​ന്ത​യു​ടെ ഉ​ദ്ഘാ​ട​നം സ​ന്തോ​ഷ് സെ​ബാ​സ്റ്റ്യ​ൻ നി​ർ​വ​ഹി​ക്കു​ന്നു.

മു​ക്കം: കൊ​ടി​യ​ത്തൂ​ര്‍ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന് കീ​ഴി​ല്‍ ഓ​ണച്ചന്ത ആ​രം​ഭി​ച്ചു. ഉ​ത്സ​വ​കാ​ല​ങ്ങ​ളി​ല്‍ നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വി​ല പി​ടി​ച്ചു​നി​ര്‍​ത്തു​ന്ന​തി​ന് വി​പ​ണി​യി​ല്‍ ഇ​ട​പെ​ടാ​നു​ള്ള സ​ര്‍​ക്കാ​ര്‍ തീ​രു​മാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഈ ​ഓ​ണ​ക്കാ​ല​ത്തും പ​തി​മൂ​ന്ന് ത​രം നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളാ​ണ് സ​ര്‍​ക്കാ​ര്‍ സ​ബ്സി​ഡി​യോ​ടു​കൂ​ടി വി​ല​ക്കു​റ​വി​ല്‍ ഓ​ണ​ച​ന്ത​യി​ലൂ​ടെ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ല​ഭ്യ​മാ​കു​ന്ന​ത്.

ഇ​തോ​ടൊ​പ്പം സ​ബ്സി​ഡി​യി​ല്ലാ​ത്ത സാ​ധ​ന​ങ്ങ​ളും പൊ​തു വി​പ​ണി​യേ​ക്കാ​ള്‍ കു​റ​ഞ്ഞ വി​ല​യി​ല്‍ ല​ഭ്യ​മാ​ണ്. ഓ​ണ​ച​ന്ത​യു​ടെ ഉ​ദ്ഘാ​ട​നം
ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് സെ​ബാ​സ്റ്റ്യ​ന്‍ നി​ര്‍​വ​ഹി​ച്ചു. ബാ​ങ്ക് ഡ​യ​റ​ക്ട​ര്‍ എം.​കെ. ഉ​ണ്ണി​ക്കോ​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബാ​ങ്ക് ഡ​യ​റ​ക്ട​ര്‍ എ.​പി. ക​ബീ​ര്‍, ബ്രാ​ഞ്ച് മാ​നേ​ജ​ര്‍ പി. ​സു​നി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Local News Kodiyator Bank Onam Chanda

Recent News

Corehub Up