വാർഷികാഘോഷം ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി ഉദ്ഘാടനം ചെയ്യുന്നു.
കൊല്ലം: കൊല്ലം രൂപത ജീവൻ സംരക്ഷണ സമിതി, ഹാൻഡ് ഫോർ ലൈഫ്, പ്രോലൈഫ് ചാരിറ്റബിൾ ട്രസ്റ്റ്, വി കെയർ പാലിയേറ്റീവ് ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ കൊല്ലം രൂപത നടത്തി വരുന്ന പൊതിച്ചോറ് വിതരണത്തിന്റെ പതിനേഴാം വാർഷികാഘോഷം തങ്കശേരി ബിഷപ് ഹൗസിൽ ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി ഉദ്ഘാടനം ചെയ്തു. തങ്കശേരി മൗണ്ട് കാർമൽ, ഇൻഫന്റ് ജീസസ്, ട്രിനിറ്റി ലൈസിയം, സെന്റ് അലോഷ്യസ്, ക്രിസ്തുരാജ്, വിമല ഹൃദയ എന്നീ സ്കൂളുകളിലെ ഹയർ സെക്കൻഡറി വിഭാഗം വിദ്യാർഥികളാണ് പൊതിച്ചോറുകൾ ഈ വർഷം നൽകുന്നത്.
യോഗത്തിൽ കൊല്ലം രൂപത വികാർ ജനറൽ മോൺസിഞ്ഞോർ ഡോ. ബൈജു ജൂലിയാൻ അധ്യക്ഷത വഹിച്ചു. കൊല്ലം രൂപത എപ്പിസ്കോപ്പൽ വികാർ ഫാ. ജോസ് സെബാസ്റ്റ്യൻ, പി ആർ ഓ ഫാ. ലാസർ എസ് പട്ടകടവ്, പ്രോക്യൂറേറ്റർ ഫാ. ജോളി എബ്രഹാം, ബിഷപ് ബെൻസിഗർ ഹോസ്പിറ്റൽ ഡയറക്ടർ ഫാ. ബിനു തോമസ് തുപ്പാശേരി, ജീവൻ സംരക്ഷണസമിതി ജനറൽ കോർഡിനേറ്റർ ജോർജ് എഫ്. സേവ്യർ വലിയവീട്, നാടക സിനിമാനടൻ കെപിഎസി ലീലാകൃഷ്ണൻ, ജീവൻ സംരക്ഷണ സമിതി വൈസ് ചെയർമാൻ ജയിൻ ആൻസിൽ ഫ്രാൻസിസ്, വി കെയർ പാലിയേറ്റീവ് ട്രഷറര് ബെറ്റ്സി എഡിസൺ, വൈസ് ചെയർമാൻ ഇഗ്നേഷ്യസ് വിക്ടർ, ചീഫ് കോ ഒാർഡിനേറ്റർ ക്യാപ്റ്റൻ ക്രിസ്റ്റഫർ ഡിക്കോസ്റ്റ, വി കെയർ പാലിയേറ്റീവ് വിദ്യാഭ്യാസ വിഭാഗം ചെയർമാൻ ഡോ. വിൽസൺ ഏലിയാസ്, വി കെയർ പാലിയേറ്റീവ് കായിക വിഭാഗം ചെയർമാൻ റിട്ടയേർഡ് എസ് ഐ ഷാനവാസ്, വി കെയർ പാലിയേറ്റീവ് റോഡ് സേഫ്റ്റി ചെയർമാൻ റിട്ടയേർഡ് ഡപ്യൂട്ടി കമൻഡാന്റ് കെ. ചന്ദ്രൻ, ആഷിഷ് വർഗീസ് എന്നിവർ സംസാരിച്ചു.
Tags : Distribution of Packed Meals by the Diocese of Kollam: 17th Year