പ്രതീകാത്മക ചിത്രം
കോട്ടയം: ഹരിത കായലുകള്‍ - സന്തുഷ്ട മുതിര്‍ന്ന പൗരന്മാര് എന്ന് മുദ്രാവാക്യമുയര്‍ത്തി സീനിയര്‍ സിറ്റിസണ്‍സ് ഫോറം അഞ്ച് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഹൗസ്ബോട്ട് യാത്ര സംഘടിപ്പിക്കും. നാളെ രാവിലെ കുമരകത്തുനിന്ന് ആരംഭിക്കുന്ന യാത്ര വേമ്പനാട് കായലിലൂടെ സഞ്ചരിച്ച് വൈകുന്നേരം നാലിന് തിരിച്ചെത്തും. പരിസ്ഥിതി അവബോധം, കായല്‍ സംരക്ഷണം, സാംസ്കാരിക-വിനോദ പരിപാടികള്‍, സജീവ വാര്‍ധക്യം എന്നിവ പ്രോത്സാഹിപ്പിക്കുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ യാത്രയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ശുചിത്വമുള്ള കായലുകള്ക്കായുള്ള കൂട്ടായ പ്രതിജ്ഞ, വേമ്പനാട്ടുകായല്‍ സംരക്ഷണത്തെയും ശുദ്ധജലസ്രോതസുകളെയും കുറിച്ചുള്ള ബോധവത്കരണ പ്രഭാഷണം, പ്ലാസ്റ്റിക് വിമുക്ത കായല്‍ ബോധവത്കരണം എന്നിവയും നടക്കും. ഫോറം പ്രസിഡന്റ് കൊച്ചുറാണി മാത്യു, സെക്രട്ടറി ജോസഫ് മാത്യു, പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ജിജി തോമസ് എന്നിവര്‍ നേതൃത്വം നല്‍കും.
Tags : A houseboat trip will be organized. houseboat trip NattuVishesham DistrictNews