ഫാ. സുനില്‍ പെരുമാന്നൂര് അവാർഡ് ഏറ്റുവാങ്ങുന്നു.
ഏറ്റുമാനൂര്‍: സംസ്കൃതി ഫൗണ്ടേഷന്റെ എട്ടാമത് കെ.ആര്. നാരായണന് എക്സലന്‍സ് പുരസ്കാരം കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിക്ക് സമ്മാനിച്ചു. തെള്ളകം ചൈതന്യയില്‍ നടന്ന പരിപാടി മന്ത്രി മോന്‍സ് ജോസഫ് ഉദ്ഘാടനം ചെയ്തു.
കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാന്നൂര് മന്ത്രിയില്‍നിന്നും പുരസ്കാരം ഏറ്റുവാങ്ങി.
സംസ്കൃതി ഫൗണ്ടേഷന് പ്രസിഡന്റ് ടി.വി. സോണി അധ്യക്ഷതവഹിച്ചു.
ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ടോമി കുരുവിള, പ്രഫ.ഡോ. റോസമ്മ സോണി, റോസ് ജോസ് നെടിയകാല, ജിം അലക്സ്, തോമസ് പുതുശേരി, ലൗലി ജോര്‍ജ്, ബിന്‍സി സെബാസ്റ്റ്യന്‍, പ്രഫ. ഷാജി ജോസഫ്, വി.എസ്. ചന്ദ്രശേഖരന് നായര്‍, പ്രഭാകരന്‍പിള്ള വെള്ളാറ്റില്‍, പ്രദീപ് മാത്യു, ശശിധരന് പാറമ്പുഴ, തോമസ് കുഴിച്ചാലില്‍, ചെറിയാന് അയ്മനംകുഴി, എല്‍. ബിനു എന്നിവര്‍ പ്രസംഗിച്ചു.
Tags : K.R. Narayanan Excellence Award Presented Excellence Award NattuVishesham DistrictNews