x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൂ​ട്ടു​പു​ഴ ഐ​എം​എ​സ് ധ്യാ​ന​കേ​ന്ദ്രം ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​വും ബൈ​ബി​ൾ ക​ൺ​വൻ​ഷ​നും


Published: April 22, 2026 01:27 AM IST | Updated: April 22, 2026 01:27 AM IST

ഇ​രി​ട്ടി: കൂ​ട്ടു​പു​ഴ ഐ​എം​എ​സ് ധ്യാ​ന​കേ​ന്ദ്രം ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​നും ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​നും നാ​ളെ തു​ട​ക്ക​മാ​കും. 23 മു​ത​ൽ 25 വ​രെ ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് ഫാ. ​സോ​ജി ഓ​ലി​ക്ക​ൽ ന​യി​ക്കു​ന്ന അ​ട്ട​പ്പാ​ടി സെ​ഹി​യോ​ൻ ടീ​മി​ന്‍റെ ദൈ​വ​രാ​ജ്യാ​നു​ഭ​വ​വ ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ ന​ട​ക്കും. ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ന്‍റെ ഭാ​ഗ​മാ​യി വ​ച​ന പ്ര​ഘോ​ഷ​ണം, വി​ശു​ദ്ധ കു​ർ​ബാ​ന, കു​മ്പ​സാ​രം, കൗ​ൺ​സി​ലിം​ഗ്, രോ​ഗ​ശാ​ന്തി ശു​ശ്രൂ​ഷ, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന എ​ന്നി​വ​യു​ണ്ടാ​യി​രി​ക്കും.

23ന് ​രാ​വി​ലെ 10.30ന് ​ദി​വ്യ​ബ​ലി​ക്ക് ഐ​എം​എ​സ് സു​പ്പീ​രി​യ​ർ ജ​ന​റ​ൽ ഫാ. ​പ്ര​സ​ൻ​രാ​ജ് കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

ത​ല​ശേ​രി അ​തി​രൂ​പ​ത ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തും. 24ന് ​രാ​വി​ലെ 10.30 ന് ​ദി​വ്യ​ബ​ലി​ക്ക് ക​ണ്ണൂ​ർ രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ ബി​ഷ​പ് ഡോ. ​ഡെ​ന്നി​സ് കു​റു​പ്പ​ശേ​രി കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​ന​ട​ക്കു​ന്ന ദി​വ്യ​ബ​ലി​ക്ക് ആ​ർ​ച്ച്ബി​ഷ​പ് എ​മ​രി​റ്റ​സ് മാ​ർ ജോ​ർ​ജ് ഞ​റ​ള​ക്കാ​ട്ട് കാ​ർ​മി​ക​ത്വം വ​ഹി​ക്കു​മെ​ന്നും ആ​ശ്ര​മ ഡ​യ​റ​ക്ട​ർ ഫാ. ​തേ​ജ​സ് കു​ന്ന​ത്തേ​ട്ട് അ​റി​യി​ച്ചു.

Tags : Kootupuzha IMS nattuvishesham local news

Recent News

Corehub Up