x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ന​ന​പാ​ത​യി​ൽ സൗ​ഹൃ​ദ​ത്തി​ന്‍റെ മാ​തൃ​ക തീ​ർ​ത്ത് പൊ​ലി​സും വ​നംവ​കു​പ്പും

വെബ് ഡെസ്ക്
Published: November 22, 2026 10:08 PM IST | Updated: November 22, 2026 10:08 PM IST

എ​രു​മേ​ലി​യി​ൽ കോ​യി​ക്ക​ക്കാ​വ് വ​നാ​തി​ർ​ത്തി​യി​ലു​ള്ള ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ൽ പൊ​ലി​സും വ​നം​വ​കു​പ്പും ഒ​രേ മേ​ൽ​ക്കൂ​ര​യ്ക്ക് കീ​ഴി​ൽ.

എ​രു​മേ​ലി: കാ​ന​ന​പാ​ത​യി​ൽ സൗ​ഹൃ​ദ​ത്തി​ന്‍റെ പു​തു​മാ​തൃ​ക തീ​ർ​ത്ത് പൊ​ലി​സും വ​നം വ​കു​പ്പും. എ​രു​മേ​ലി​യി​ൽ നി​ന്നു​ള്ള ശ​ബ​രി​മ​ല കാ​ന​ന​പാ​ത​യു​ടെ തു​ട​ക്ക​ത്തി​ൽ ത​ന്നെ നാ​ടി​ന് മാ​തൃ​ക​യാ​കു​ന്ന മ​നോ​ഹ​ര​മാ​യ ഒ​രു സൗ​ഹൃ​ദ​ക്കാ​ഴ്ച​യാ​ണ് ഇ​പ്പോ​ൾ അ​ര​ങ്ങേ​റു​ന്ന​ത്.

ഇ​രു​മ്പൂ​ന്നി​ക്ക​ര​യ്ക്ക് സ​മീ​പം കോ​യി​ക്ക​ക്കാ​വ് വ​നാ​തി​ർ​ത്തി​യി​ലു​ള്ള ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ലാ​ണ് പൊ​ലി​സും വ​നം​വ​കു​പ്പും ഒ​രേ മേ​ൽ​ക്കൂ​ര​യ്ക്ക് കീ​ഴി​ൽ സ്നേ​ഹ​ത്തി​ന്‍റെ പു​തി​യ അ​ധ്യാ​യം എ​ഴു​തി​ച്ചേ​ർ​ക്കു​ന്ന​ത്. ഒ​രു ഭി​ത്തി​യു​ടെ മാ​ത്രം വ്യ​ത്യാ​സ​ത്തി​ൽ അ​പ്പു​റ​ത്തും ഇ​പ്പു​റ​ത്തു​മാ​യി ര​ണ്ട് വ​കു​പ്പു​ക​ളും ഒ​രേ കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് നാ​ട്ടു​കാ​ർ​ക്കും തീ​ർ​ഥാ​ട​ക​ർ​ക്കും വ​ലി​യൊ​രു കൗ​തു​ക​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

തീ​ർ​ഥാ​ട​ന കാ​ല​ത്ത് സു​ര​ക്ഷ​യൊ​രു​ക്കാ​നെ​ത്തി​യ പൊ​ലി​സ് സേ​ന​യ്ക്കാ​യി ത​ങ്ങ​ളു​ടെ കെ​ട്ടി​ട​ത്തി​ന്‍റെ പ​കു​തി​യോ​ളം ഭാ​ഗം വ​നം​വ​കു​പ്പ് വി​ട്ടു​ന​ൽ​കി. വ​നം​വ​കു​പ്പി​ന്‍റെ ഈ ​സ്നേ​ഹ​പൂ​ർ​വ​മാ​യ ഇ​ട​പെ​ട​ലി​ന് പൊ​ലി​സ് സേ​ന ന​ൽ​കു​ന്ന ക​രു​ത​ലാ​ണ് ഏ​റെ ശ്ര​ദ്ധേ​യം.

എ​രു​മേ​ലി​യി​ലെ പൊ​ലി​സ് കാ​ന്‍റീ​നി​ൽ നി​ന്നു പൊ​ലി​സു​കാ​ർ​ക്കാ​യി എ​ത്തി​ക്കു​ന്ന ഭ​ക്ഷ​ണ​ത്തി​ൽ, ഇ​വി​ടെ ഡ്യൂ​ട്ടി​യി​ലു​ള്ള വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​ള്ള വി​ഹി​ത​വും കൃ​ത്യ​മാ​യി ഉ​ൾ​പ്പെ​ടു​ത്തി എ​ത്തി​ച്ചു ന​ൽ​കു​ന്നു​ണ്ട്.

ര​ണ്ട് വ്യ​ത്യ​സ്ത സേ​നാ​വി​ഭാ​ഗ​ങ്ങ​ൾ യാ​തൊ​രു വേ​ർ​തി​രി​വു​മി​ല്ലാ​തെ പ​ര​സ്പ​ര സ്നേ​ഹ​ത്തോ​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കി​ട​യി​ൽ വ​ലി​യ ച​ർ​ച്ച​യാ​യി​ട്ടു​ണ്ട്. കാ​ന​ന​പാ​ത​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന അ​യ്യ​പ്പ​ഭ​ക്ത​ർ​ക്ക് സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കു​ന്ന​തി​നൊ​പ്പം ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കി​ട​യി​ലെ ഈ ​ഊ​ഷ്മ​ള​മാ​യ ആ​ത്മ​ബ​ന്ധം ഏ​വ​ർ​ക്കും വ​ലി​യൊ​രു സ​ന്ദേ​ശ​മാ​ണ് ന​ൽ​കു​ന്ന​ത്.

Tags : Police and Forest Department set an example of friendship Nattuvishesham DistrictNews

Recent News

Corehub Up