x
ad
Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കി​ണ​റു​ക​ളി​ൽ മാ​ലി​ന്യം; ക​രി​നി​ല​ത്തെ സ്വ​കാ​ര്യ ഹോ​ട്ട​ലി​നെ​തി​രേ പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ

വെബ് ഡെസ്ക്
Published: November 26, 2026 11:23 PM IST | Updated: November 26, 2026 11:23 PM IST

ക​രി​നി​ല​ത്ത്‌ വീ​ടു​ക​ളി​ലെ കി​ണ​റു​ക​ൾ മ​ലി​ന​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യ നാ​ട്ടു​കാ​ർ.

മു​ണ്ട​ക്ക​യം: മു​ണ്ട​ക്ക​യം-​എ​രു​മേ​ലി റോ​ഡി​ൽ ക​രി​നി​ല​ത്തി​ന് സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​കാ​ര്യ ഹോ​ട്ട​ലി​നെ​തി​രേ പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ രം​ഗ​ത്ത്. ഹോ​ട്ട​ലി​ൽ നി​ന്നു​ള്ള മ​ലി​ന​ജ​ലം സ​മീ​പ​ത്തെ കി​ണ​റു​ക​ളി​ലേ​ക്ക് എ​ത്തു​ന്ന​താ​യാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി. സ്വ​കാ​ര്യ ഹോ​ട്ട​ലി​ൽ​നി​ന്നു​ള്ള മ​ലി​ന​ജ​ലം ഓ​ട​യി​ലേ​ക്ക് ഒ​ഴു​കു​ക​യും ഇ​തു പി​ന്നീ​ട് സ​മീ​പ​ത്തെ കി​ണ​റു​ക​ളി​ലേ​ക്ക് വ്യാ​പി​ക്കു​ന്ന​താ​യും നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ളാ​യ എം.​എ. ദി​ലീ​പ് മു​ളം​കു​ന്നു​പു​തു​പ്പ​റ​മ്പി​ൽ, ജ​യ​കു​മാ​ർ വാ​ഴ​വേ​ലി​ൽ, തോ​മ​സ് കാ​ര​ക്ക​ട്ട്, സ​ജി വാ​ഴേ​പ​റ​മ്പി​ൽ എ​ന്നി​വ​രു​ടെ കി​ണ​റു​ക​ൾ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി.

ഏ​താ​നും ആ​ഴ്ച​ക​ൾ​ക്ക് മു​മ്പാ​ണ് കി​ണ​റ്റി​ലെ ജ​ലം ക​ല​ങ്ങി​യ നി​ല​യി​ൽ കാ​ണ​പ്പെ​ടു​ന്ന​ത്. പി​ന്നീ​ട് വെ​ള്ള​ത്തി​ന് ദു​ർ​ഗ​ന്ധ​വും കി​ണ​റ്റി​ലെ വെ​ള്ളം ഉ​പ​യോ​ഗി​ച്ച പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ളും അ​നു​ഭ​വ​പ്പെ​ട്ടു. പി​ന്നീ​ട് പ​ല​ത​വ​ണ കി​ണ​റു​ക​ൾ ശു​ചീ​ക​രി​ച്ചെ​ങ്കി​ലും വീ​ണ്ടും മ​ലി​ന​ജ​ലം കി​ണ​റ്റി​ലേ​ക്ക് ഒ​ഴു​കി എ​ത്തു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ നാ​ട്ടു​കാ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​ദേ​ശ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​കാ​ര്യ ഹോ​ട്ട​ലി​ലെ മ​ലി​ന​ജ​ലം ഓ​ട​യി​ലേ​ക്ക് ഒ​ഴു​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് ഹോ​ട്ട​ൽ ഉ​ട​മ​യെ പ്ര​ദേ​ശ​വാ​സി​ക​ൾ നേ​രി​ൽ ക​ണ്ട് പ്ര​ശ്ന​ത്തി​ന്‍റെ ഗൗ​ര​വം ധ​രി​പ്പി​ച്ചു.

എ​ന്നാ​ൽ, ര​ണ്ടു ദി​വ​സ​ത്തെ താ​ത്കാ​ലി​ക ന​വീ​ക​ര​ണ​ത്തി​ന് ശേ​ഷം വീ​ണ്ടും ഹോ​ട്ട​ൽ തു​റ​ന്നു പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​പ്പോ​ൾ സ​മാ​ന​മാ​യ രീ​തി​യി​ൽ കി​ണ​റു​ക​ളി​ലേ​ക്ക് മ​ലി​ന​ജ​ലം എ​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പ്ര​ദേ​ശ​വാ​സി​യാ​യ ജ​യ​കു​മാ​ർ വാ​ഴ​വേ​ലി​ൽ പ​റ​ഞ്ഞു. ഇ​തോ​ടെ പ​ഞ്ചാ​യ​ത്തി​ലും ആ​രോ​ഗ്യ വ​കു​പ്പി​ലും പൊ​ലി​സി​ലും നാ​ട്ടു​കാ​ർ പ​രാ​തി ന​ൽ​കി. പി​ന്നീ​ട് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കി​ണ​റു​ക​ളി​ലെ വെ​ള്ള​ത്തി​ൽ കോ​ളി​ഫാം ബാ​ക്‌​ടീ​രി​യ​യു​ടെ അ​ള​വ് ക്ര​മാ​തീ​ത​മാ​യ നി​ല​യി​ൽ വ​ർ​ധി​ച്ചി​രി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി. തു​ട​ർ​ന്നും ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കാ​തെ വ​ന്ന​തോ​ടെ​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

നി​ല​വി​ൽ പ്ര​ദേ​ശ​ത്തെ അ​ഞ്ചോ​ളം കി​ണ​റു​ക​ൾ പൂ​ർ​ണ​മാ​യും ഉ​പ​യോ​ഗ​യോ​ഗ്യ​മ​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്. കു​ടി​ക്കു​ന്ന​തി​നും വീ​ട്ടാ​വ​ശ്യ​ങ്ങ​ൾ​ക്കും ഇ​പ്പോ​ൾ മ​റ്റ് സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് വെ​ള്ളം എ​ത്തി​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് ത​ങ്ങ​ളെ​ന്ന് പ്ര​ദേ​ശ​വാ​സി​യാ​യ ദി​ലീ​പ് പ​റ​ഞ്ഞു.പ്ര​ദേ​ശ​വാ​സി​ക​ൾ ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് മു​ണ്ട​ക്ക​യം പൊ​ലി​സും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സൂ​സ​മ്മ മാ​ത്യു അ​ട​ക്ക​മു​ള്ള ജ​ന​പ്ര​തി​ക​ളും ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും പൊ​തു​പ്ര​വ​ർ​ത്ത​ക​രും സ്ഥ​ല​ത്തെ​ത്തി.

പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ മ​ലി​ന​ജ​ലം ഓ​ട​യി​ലേ​ക്ക് ഒ​ഴു​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് ഒ​രു മാ​സ​ത്തേ​ക്ക് ഹോ​ട്ട​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ന് പ​ഞ്ചാ​യ​ത്ത് സ്റ്റോ​പ്പ് മെ​മ്മോ ന​ൽ​കി. മ​തി​യാ​യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി മ​ലി​ന​ജ​ലം സ​മീ​പ​ത്തേ​ക്ക് വ്യാ​പി​ക്കാ​ത്ത രീ​തി​യി​ൽ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യെ​ന്ന് ഉ​റ​പ്പാ​യ​തി​നു​ശേ​ഷം പ്ര​വ​ർ​ത്ത​ന അ​നു​മ​തി ന​ൽ​കാ​നാ​ണ് പ​ഞ്ചാ​യ​ത്തി​ന്‍റെ തീ​രു​മാ​നം.
അ​തേ​സ​മ​യം, നി​യ​മം അ​നു​സ​രി​ച്ചു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ത്തി​യി​ട്ടു​ള്ള​തെ​ന്നും മ​ലി​ന​ജ​ലം പൊ​തു​സ്ഥ​ല​ത്തേ​ക്ക് ഒ​ഴു​ക്കു​ന്നി​ല്ലെ​ന്നു​മാ​ണ് ഹോ​ട്ട​ൽ ഉടമ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്.

Tags : Waste in wells locals protest NattuVishesham DistrictNews

Recent News

Corehub Up