x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ഴി​ക്കോ​ട്-​കൊ​ല്ല​ഗ​ൽ ദേ​ശീ​യ പാ​ത: റൂ​ട്ടി​ൽ മാ​റ്റം വ​രു​ത്താ​ൻ നീ​ക്കം ന​ട​ക്കു​ന്ന​താ​യി ആ​രോ​പ​ണം


Published: June 30, 2026 07:38 AM IST | Updated: June 30, 2026 07:38 AM IST

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട്-​കൊ​ല്ല​ഗ​ൽ ദേ​ശീ​യ പാ​ത (766) വി​ക​സ​ന​ത്തെ അ​ട്ടി​മ​റി​ച്ച് കോ​ഴി​ക്കോ​ട് മു​ത​ൽ മു​ത്ത​ങ്ങ വ​രെ ബൈ​പാ​സ് നി​ർ​ദ്ദേ​ശി​ച്ച് റൂ​ട്ടി​ൽ മാ​റ്റം വ​രു​ത്താ​ൻ നീ​ക്കം ന​ട​ക്കു​ന്ന​താ​യി ആ​രോ​പ​ണം.

കോ​ഴി​ക്കോ​ട്-​കൊ​ല്ല​ഗ​ൽ ദേ​ശീ​യ പാ​ത നാ​ലു​വ​രി പാ​ത​യാ​ക്കു​ന്ന​തി​നു​ള്ള വി​ശ​ദ പ​ദ്ധ​തി റി​പ്പോ​ർ​ട്ട് ത​യ്യാ​റാ​ക്കാ​ൻ മൂ​ന്നു ത​വ​ണ ടെ​ൻ​ഡ​ർ വി​ളി​ച്ചി​ട്ടും ന​ട​പ​ടി​ക​ൾ ഇ​ഴ​ഞ്ഞു നീ​ങ്ങു​ക​യാ​ണ്. താ​മ​ര​ശേ​രി, വ​യ​നാ​ട് ചു​രം, മീ​ന​ങ്ങാ​ടി, സു​ൽ​ത്താ​ൻ ബ​ത്തേ​രി എ​ന്നി​വി​ട​ങ്ങ​ളി​ൽ ബൈ​പാ​സ് നി​ർ​ദേ​ശ​വു​മാ​യി ദേ​ശീ​യ​പാ​ത നാ​ലു​വ​രി പാ​ത​യാ​ക്കു​ന്ന​തി​നു​ള്ള ഡി​പി​ആ​ർ ത​യാ​റാ​ക്കാ​ൻ മൂ​ന്നു ത​വ​ണ ടെ​ൻ​ഡ​ർ ന​ൽ​കി​യി​ട്ടും ന​ട​പ​ടി​യാ​കാ​തെ കി​ട​ക്കു​ന്ന​ത് ദേ​ശീ​യ​പാ​ത​യു​ടെ റൂ​ട്ട് തി​രി​ച്ചു വി​ടു​ന്ന​തി​നു​ള്ള ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​ണെ​ന്ന സം​ശ​യം ബ​ല​പ്പെ​ടു​ത്തു​ന്ന​താ​യാ​ണ് ആ​രോ​പ​ണം.

കോ​ഴി​ക്കോ​ട് നി​ന്ന് മൈ​സൂ​ർ വ​രെ നി​ല​വി​ലു​ള്ള ദേ​ശീ​യ​പാ​ത​യു​ടെ വി​ക​സ​നം ത​ട​സ​പ്പെ​ടു​ത്തി ദേ​ശീ​യ​പാ​ത തി​രി​ച്ചു വി​ടു​ന്ന​ത് മൂ​ലം ഈ ​ര​ണ്ട് ജി​ല്ല​ക​ളി​ലെ​യും പ്ര​ധാ​ന പ​ട്ട​ണ​ങ്ങാ​യ കു​ന്ന​മം​ഗ​ലം, കൊ​ടു​വ​ള്ളി, താ​മ​ര​ശേ​രി, ഈ​ങ്ങാ​പ്പു​ഴ, അ​ടി​വാ​രം, ചു​ണ്ട, വൈ​ത്തി​രി, ക​ൽ​പ​റ്റ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഉ​ണ്ടാ​വു​ന്ന പ്ര​ത്യാ​ഘാ​തം വ​ലു​താ​ണ്. ഈ ​പ​ട്ട​ണ​ങ്ങ​ൾ ഒ​ഴി​വാ​ക്കി സ​മാ​ന്ത​ര​മാ​യി ദേ​ശീ​യ​പാ​ത മേ​പ്പാ​ടി വ​ഴി തി​രി​ച്ചു വി​ടു​ന്ന​തി​നു​ള്ള നീ​ക്ക​മാ​ണ് അ​ണി​യ​റ​യി​ൽ ന​ട​ക്കു​ന്ന​ത്.


ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ലാ​ണ് ദേ​ശീ​യ​പാ​ത നാ​ലു​വ​രി​യാ​ക്കു​ന്ന​തി​നു​ള്ള ആ​ദ്യ ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ച​ത്. നേ​ര​ത്തെ​യു​ള്ള അ​ലൈ​ൻ​മെ​ന്‍റ് പു​തു​ക്ക​ൽ, മ​ണ്ണ് പ​രി​ശോ​ധ​ന, ജി​പി​ആ​ർ​എ​സ് സ​ർ​വേ എ​ന്നി​വ ന​ട​ത്തി ഡി​പി​ആ​ർ ത​യാ​റാ​ക്കാ​നാ​യി​രു​ന്നു ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ച​ത്. ഡ​ൽ​ഹി ആ​സ്ഥാ​ന​മാ​യ സി​വി​ൽ മ​ന്ത്ര ക​രാ​ർ ക​മ്പ​നി ടെ​ൻ​ഡ​ർ നേ​ടി​യെ​ങ്കി​ലും ഇ​ത് കാ​ൻ​സ​ൽ ചെ​യ്ത് നാ​ഷ​ന​ൽ ഹൈ​വേ അ​തേ​റി​റ്റി ഓ​ഫ് ഇ​ന്ത്യ വീ​ണ്ടും ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ചു.​ആ​ദ്യം ക്ഷ​ണി​ച്ച ടെ​ൻ​ഡ​ർ ഏ​റ്റെ​ടു​ക്കാ​ന്‍ ആ​ളി​ല്ലെ​ന്ന് പ​റ​ഞ്ഞാ​ണ് റ​ദ്ദാ​ക്കി​യ​ത്.

Tags : nattu vishesham Kozhikode-Kollagal national highway

Recent News

Corehub Up