x
ad
Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ​വി ടൂ​റി​സം പ​ദ്ധ​തി​യി​ല്‍ വൈ​വി​ധ്യ​വ​ത്ക​ര​ണ​വു​മാ​യി കെ​എ​സ്ഇ​ബി


Published: June 22, 2026 04:31 AM IST | Updated: June 22, 2026 04:31 AM IST

ഗ​വി ടൂ​റി​സ​ത്തിൽ കെ​എ​സ്ഇ​ബി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ദ്ധ​തി​ക​ള്‍ കെ.​യു. ജ​നീ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ, കെ​എ​സ്ഇ​ബി ചെ​യ​ര്‍​മാ​ന്‍ എ. ​രാ​ജ​മാ​ണി​ക്യം തു​ട​ങ്ങി​യ​വ​രു​മാ​യി ച​ര്‍​ച്ച ന​ട​ത്തു​

സീ​ത​ത്തോ​ട്: ഗ​വി ടൂ​റി​സം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വൈ​വി​ധ്യ​വ​ത്ക​ര​ണ പ്രോ​ജ​ക്ടു​ക​ളു​മാ​യി കെ​എ​സ്ഇ​ബി പ്ര​വൃത്തി​ക​ള്‍​ക്ക് ഉ​ട​ന്‍ ഡി​പി​ആ​ര്‍ ത​യാ​റാ​ക്കു​മെ​ന്ന് കെ.​യു. ജ​നീ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ അ​റി​യി​ച്ചു. കെ​എ​സ്ഇ​ബി ചെ​യ​ര്‍​മാ​ന്‍ എ. ​രാ​ജ​മാ​ണി​ക്യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ​ദ്ധ​തി​ക​ള്‍ സം​ബ​ന്ധി​ച്ചു ഉ​ദ്യോ​ഗ​സ്ഥ സം​ഘം സ്ഥ​ല​ത്തു പ​രി​ശോ​ധ​ന ന​ട​ത്തി. പി​ന്നീ​ട് എം​എ​ല്‍​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ യോ​ഗം ചേ​ര്‍​ന്നു.

സീ​ത​ത്തോ​ട് പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കെ​എ​സ്ഇ​ബി​യു​ടെ സ്ഥ​ല​ത്ത് വൈ​വി​ധ്യ​ങ്ങ​ളാ​യ വി​നോ​ദ​സ​ഞ്ചാ​ര പ്ര​വൃ​ത്തി​ക​ളാ​ണ് ത​യാ​റാ​കു​ന്ന​ത്. ക​ക്കാ​ട് സ്‌​പോ​ര്‍​ട്‌​സ് ഹ​ബ് ശ്ര​ദ്ധേ​യ​മാ​കും. പ​വ​ര്‍ ഹൗ​സി​നു സ​മീ​പ​ത്താ​യി വോ​ളി​ബോ​ൾ, ബാ​ഡ്മി​ന്‍റ​ണ്‍, ഫു​ട്‌​ബോ​ള്‍ കോ​ര്‍​ട്ട് സ​ജ്ജ​മാ​ക്കും.

ഒ​രേ​സ​മ​യം വി​വി​ധ ഇ​ന​ങ്ങ​ളി​ല്‍ ഗെ​യിം​സ് ന​ട​ത്താ​ന്‍ ക​ഴി​യു​മെ​ന്ന​തി​നു പു​റ​മേ സു​ര​ക്ഷി​ത​വും ഉ​ന്ന​ത​നി​ല​വാ​ര​ത്തി​ലു​ള്ള​തു​മാ​യ ഗ്രൗ​ണ്ട് ഇ​തി​നാ​യി നി​ര്‍​മി​ക്കും. കാ​ഴ്ച​ക്കാ​ര്‍​ക്ക് പ്ര​ത്യേ​ക ഇ​രി​പ്പി​ട​ങ്ങ​ള്‍​ക്ക് പു​റ​മേ കു​ട്ടി​ക​ളെ​യും യു​വ​ജ​ന​ങ്ങളെ​യും ക​ളി​ക്ക​ള​ങ്ങ​ളി​ല്‍ സ​ജീ​വ​മാ​ക്കാ​നും അ​ന്ത​ര്‍​ദേ​ശീ​യ മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കു​ന്ന സ്ഥ​ല​മാ​യും ക​ക്കാ​ട് സ്‌​പോ​ര്‍​ട്‌​സ് ഹ​ബ്ബ് മാ​റും.

ബൊ​ട്ട​ാണി​ക്ക​ല്‍ ഗാ​ര്‍​ഡ​നും ടൂ​റി​സ​ത്തി​ന്‍റെ ഭാ​ഗ​മാ​കും. വ്യ​ത്യ​സ്ത ഇ​ന​ങ്ങ​ളി​ല്‍​പ്പെ​ട്ട ചെ​ടി​ക​ള്‍ കൊ​ണ്ട് നി​റ​ഞ്ഞ ബോ​ട്ടാ​ണി​ക്ക​ല്‍ ഗാ​ര്‍​ഡ​നും അ​നു​ബ​ന്ധ​മാ​യ പാ​ര്‍​ക്കും നി​ല​വി​ല്‍ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി കാ​ടു​ക​യ​റി കി​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ല്‍ ആ​രം​ഭി​ക്കും. തൊ​ഴി​ല്‍ സാ​ധ്യ​ത​യ്ക്കു പു​റ​മേ സ​ഞ്ച​രി​ക​ളു​ടെ ശ്ര​ദ്ധ​കേ​ന്ദ്ര​വു​മാ​കും.

ഫ്‌​ളാ​റ്റു​ക​ള്‍​ക്ക് ഭൂ​മി വി​ട്ടു ന​ല്‍​കും

ട്രൈ​ബ​ല്‍​സി​നു വേ​ണ്ടി മൂ​ഴി​യാ​ര്‍ വ​ന​വാ​സി വി​ഭാ​ഗ​ങ്ങ​ളി​ല്‍പ്പെ​ട്ട ഗ​വി വ​നാ​ന്ത​ര​ങ്ങ​ളി​ല്‍ അ​ല​ഞ്ഞു ന​ട​ക്കു​ന്ന ആ​ളു​ക​ള്‍​ക്ക് താ​മ​സി​ക്കുന്ന​തി​ന് മൂ​ഴി​യാ​റി​ല്‍ നി​ര്‍​മി​ക്കു​ന്ന ഫ്ളാ​റ്റു​ക​ള്‍​ക്ക് ഭൂ​മി വി​ട്ടു​കൊ​ടു​ക്ക​ല്‍ ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​നും തീ​രു​മാ​നി​ച്ചു.

വി​വി​ധ പൊ​തു​മ​രാ​മ​ത്ത് റോ​ഡു​ക​ളു​ടെ നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടും ചി​റ്റൂ​ര്‍​ക​ട​വ് പാ​ലം നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടും ത​ട​സ​പ്പെ​ട്ടു നി​ല്‍​ക്കു​ന്ന കെ​എ​സ്ഇ​ബി​യു​ടെ പോ​സ്റ്റു​ക​ള്‍ ഒ​രാ​ഴ്ച​ക്കു​ള്ളി​ല്‍ മാ​റ്റി സ്ഥാ​പി​ക്കും. സീ​ത​ത്തോ​ട് 220 കെ​വി സ​ബ്‌​സ്റ്റേ​ഷ​ന്റെ നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ട​സ​ങ്ങ​ള്‍ നീ​ക്കു​ന്ന​തി​ന് കെ​എ​സ്ഇ​ബി, വ​നം, റ​വ​ന്യൂ വ​കു​പ്പു​ക​ളു​ടെ ഉ​ന്ന​തത​ല ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം വി​ളി​ച്ചു ചേ​ര്‍​ക്കാ​നും തീ​രു​മാ​ന​മാ​യി.

ക്വാ​ര്‍​ട്ടേ​ഴ്‌​സു​ക​ള്‍ സ​ഞ്ചാ​രി​ക​ള്‍​ക്ക് ന​ല്‍​കും

ടൂ​റി​സം കോ​ട്ടേ​ജു​ക​ള്‍ പ​ദ്ധ​തി​യി​ലെ പ്ര​ധാ​ന ആ​ക​ര്‍​ഷ​ണ​ങ്ങ​ളി​ല്‍ ഒ​ന്നാ​ണ് കെ​എ​സ്ഇ​ബി​യു​ടെ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി കി​ട​ക്കു​ന്ന ക്വാ​ര്‍​ട്ടേ​ഴ്സ്‌​ക​ള്‍ ന​ന്നാ​ക്കി ചെ​റി​യ നി​ര​ക്കി​ല്‍ സ​ഞ്ച​രി​ക​ള്‍​ക്ക് താ​മ​സി​ക്കു​ന്ന​തി​നാ​യി കൈ​മാ​റും.

ഹൈ​ഡ്ര​ല്‍ ടൂ​റി​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മൂ​ഴി​യാ​ര്‍, ക​ക്കി, ആ​ന​ത്തോ​ട് അ​ണ​ക്കെട്ടു​ക​ളും ഉ​പ​യോ​ഗി​ക്കും. ബോ​ട്ടിം​ഗ് ഉ​ള്‍​പ്പെ​ടെ യാ​ഥാ​ര്‍​ഥ്യ​മാ​കു​മ്പോ​ള്‍ രാ​ജ്യ​ത്തെ ഏ​റ്റ​വും പ്ര​ധാ​ന ഹൈ​ഡ്ര​ല്‍ ടൂ​റി​സ​മാ​യി പ​ദ്ധ​തി മാ​റും.

ട​ണ​ലും കാ​ടു​ക​യ​റി കി​ട​ക്കു​ന്ന സ്ഥ​ല​വും ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ കെ​ട്ടി​ട​ങ്ങ​ളും ജ​ലാ​സം​ഭ​ര​ണി​ക​ളും ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക​ളു​ടെ വി​ശ​ദ​മാ​യ പ്രോ​ജ​ക്റ്റ് റി​പ്പോ​ര്‍​ട്ട് പ​ഞ്ചാ​യ​ത്തും ടൂ​റി​സം വ​കു​പ്പു​ക​ള്‍ ചേ​ര്‍​ന്ന് ത​യാ​റാ​ക്കും.

എം​എ​ല്‍​എ ഫ​ണ്ടു​ക​ള്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്തും

കെ​എ​സ്ഇ​ബി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ എം​എ​ല്‍​എ യു​ടെ വി​വി​ധ ഫ​ണ്ടു​ക​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി പ​ദ്ധ​തി യാ​ഥാ​ര്‍​ഥ്യ​മാ​ക്കും. കോ​ന്നി​യി​ലും ഗ​വി​യി​ലു​മാ​യി എ​ത്താ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന സ​ഞ്ചാ​രി​ക​ള്‍​ക്ക് ആ​ക​ര്‍​ഷ​ണീ​യ​മാ​യ ആ​ക്ടി​വി​റ്റീസ് ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

നി​ര്‍​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന എ​ത്‌​നോ ഹ​ബ്ബ് കൂ​ടി പൂ​ര്‍​ത്തീ​ക​രി​ക്ക​പ്പെ​ടു​മ്പോ​ള്‍ സീ​ത​ത്തോ​ട് ഗ​വി രാ​ജ്യ​ത്തെ പ്ര​ധാ​ന​പ്പെ​ട്ട ടൂ​റി​സം ഡെ​സ്റ്റി​നേ​ഷ​നാ​കും.

ആ​ലോ​ച​ന​യോ​ഗ​ത്തി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലേ​ഖ സു​രേ​ഷ്, കെ​എ​സ്ഇ​ബി ഡ​യ​റ​ക്ട​ര്‍ എം. ​പി. രാ​ജ​ൻ, വൈ​ദ്യുതി, പ​ഞ്ചാ​യ​ത്ത്, ടൂ​റി​സം, പ​ട്ടി​ക​വ​ര്‍​ഗ വ​കു​പ്പു​ക​ളി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്തു.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up