x
ad
Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​എ​സ്ആ​ര്‍​ടി​സി ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു : 18 പേർക്ക് പരിക്കേറ്റു


Published: June 22, 2026 07:03 AM IST | Updated: June 22, 2026 07:03 AM IST

ചെ​റി​യ കൊ​ല്ല​യി​ല്‍ ലോ​റി​യും കെഎസ്ആർടിസി ബ​സും കൂ​ട്ടി​മു​ട്ടിയുണ്ടായപ അ​പ​ക​ടത്തിൽനിന്ന്.

വെ​ള്ള​റ​ട: കാ​ലി​ത്തീ​റ്റ ക​യ​റ്റി പോ​വു​ക​യാ​യി​രു​ന്ന ലോ​റി​യും കെ​എ​സ്ആ​ര്‍​ടി​സി ബ​സും കൂ​ട്ടി​യി‌​ടി​ച്ച് 18 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തോ​ടെ വെ​ള്ള​റ​ട പോ​ലീ​സ് പ​രി​ധി​യി​ല്‍ ചെ​റി​യ കൊ​ല്ല​യി​ലാ​യി​രു​ന്നു അ​പ​ക​ടം.

ത​മി​ഴ്‌​നാ​ട്ടി​ല്‍​നി​ന്ന് കാ​ലി​ത്തീ​റ്റ ക​യ​റ്റി​വ​ന്ന ലോ​റി ചെ​റി​യ കൊ​ല്ല​യി​ല്‍ കീ​ഴ്ക്കാം​തൂ​ക്കാ​യ ക​യ​റ്റം ക​യ​റി കാ​ര​ക്കോ​ണ​ത്തേ​ക്ക് തി​രി​യു​ന്ന​തി​നി​ടെ കാ​ര​കോ​ണ​ത്തു​നി​ന്നും വെ​ള്ള​റ​ട​യ്ക്ക് പോ​വു​ക​യാ​യി​രു​ന്ന ബ​സ് ലോ​റി​യു​മാ​യി കൂ​ട്ടി​യി​ട‌ി​ക്കു​ക​യാ​യി​രു​ന്നു.

ബ​സി​ലെ യാ​ത്ര​ക്കാ​രാ​യ 18 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. എ​ല്ലാ​വ​രെ​യും ഉ​ട​ന്‍​ത​ന്നെ കാ​ര​ക്കോ​ണം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​രു​വാ​ഹ​ന​ങ്ങ​ളും നേ​ര്‍​ക്കു നേ​രാ​ണ് കൂ​ട്ടി​യി‌​ടി​ച്ച​ത്.

വ​ള​വു തി​രി​ഞ്ഞു ക​യ​റു​ക​യാ​യി​രു​ന്ന ലോ​റി​യി​ല്‍ ബ​സ് വേ​ഗ​ത്തി​ല്‍ വ​ന്നു ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ആ ​സ​മ​യ​ത്ത് എ​തി​ര്‍​ശ​യി​ല്‍​നി​ന്നു മ​റ്റു വാ​ഹ​ന​ങ്ങ​ളൊ​ന്നും ഇ​ല്ലാ​ത്ത​തു​കൊ​ണ്ട് വ​ന്‍ ദു​ര​ന്തം ഒ​ഴി​വാ​യി. പ​രി​ക്കേ​റ്റ​വ​രെ കാ​ര​ക്കോ​ണം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. സ്വ​കാ​ര്യ ലോ​റി ഡ്രൈ​വ​ർ​ക്കും ബ​സ് ഡ്രൈ​വ​ർ​ക്കും ചെ​റി​യ രീ​തി​യി​ല്‍ പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

വെ​ള്ള​റ​ട പോ​ലീ​സെ​ത്തി മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച​ശേ​ഷം വാ​ഹ​ന​ങ്ങ​ളെ സു​ര​ക്ഷി​ത​മാ​യി റോ​ഡ് വ​ക്കി​ലേ​ക്ക് മാ​റ്റി.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Corehub Up