x
ad
Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​എ​സ്എ​സ്പി​യു കീ​ഴാ​റ്റൂ​ർ യൂ​ണി​റ്റ് കു​ടും​ബസം​ഗ​മം

വെബ് ഡെസ്ക്
Published: September 6, 2026 12:56 AM IST | Updated: September 6, 2026 12:56 AM IST

സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ കീ​ഴാ​റ്റൂ​ർ യൂ​ണി​റ്റ് കു​ടും​ബ സം​ഗ​മം

കീ​ഴാ​റ്റൂ​ർ: കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ (കെ​എ​സ്എ​സ്പി​യു) കീ​ഴാ​റ്റൂ​ർ യൂ​ണി​റ്റ് കു​ടും​ബ സം​ഗ​മ​വും അ​ധ്യാ​പ​ക ദി​ന​വും ആ​ഘോ​ഷി​ച്ചു. കീ​ഴാ​റ്റൂ​ർ പ​ഞ്ചാ​യ​ത്ത് സാം​സ്കാ​രി​ക നി​ല​യം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ. മൂ​സ​ക്കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജി. ​സു​ദ​ർ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൽ.​ജെ. ആ​ന്‍റ​ണി, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് കീ​ഴാ​റ്റൂ​ർ അ​നി​യ​ൻ, യൂ​ണി​റ്റ് സെ​ക്ര​ട്ട​റി യു. ​സ​ന്തോ​ഷ്, പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ഷൈ​നി കാ​ട്ടി​ലാ​ഞ്ചീ​രി, വി. ​ശ്രീ​ധ​ര​ൻ, സി. ​വാ​സു​ദേ​വ​ൻ, കെ.​നാ​രാ​യ​ണ​ൻ, സി. ​സു​ലോ​ച​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ്ല​സ്ടു പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ കെ. ​ആ​ര്യ​പ്ര​കാ​ശ്, മി​ക​ച്ച കു​ട്ടി​ക​ർ​ഷ​ക​ൻ കെ. ​അ​ദി​ലേ​ഷ് എ​ന്നി​വ​രെ അ​നു​മോ​ദി​ക്കു​ക​യും മു​തി​ർ​ന്ന അ​ധ്യാ​പ​ക​രെ ആ​ദ​രി​ക്കു​ക​യും ചെ​യ്തു. വ​നി​താ​വേ​ദി​യു​ടെ തി​രു​വാ​തി​ര​ക്ക​ളി, നാ​ട​ൻ​പാ​ട്ട്, നാ​ട​ൻ​നൃ​ത്തം എ​ന്നി​വ​യും അ​ര​ങ്ങേ​റി. ക​ലാ​പ​രി​പാ​ടി​ക​ളി​ൽ പി. ​രാ​ജീ​വ്, കെ. ​ദേ​വ​ദാ​സ്, പി.​ജി. നാ​ഥ്, സി.​പി. രാം​മോ​ഹ​ൻ, പി.​എ​സ്. വി​ജ​യ​കു​മാ​ർ, മാ​ധ​വി​ക്കു​ട്ടി, എം. ​കു​ഞ്ഞി​ല​ക്ഷ്മി, പി. ​സ​ത്യ​ഭാ​മ, പി. ​സു​കേ​ശി​നി, കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ, വി.​ആ​ർ. ജ്യോ​തി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham Districtnews Deepikanews KSSPU Keezhattur

Recent News

Corehub Up