പഞ്ചായത്ത് പ്രസിഡന്റ് സിന്ധു ബെന്നി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നു.
പയ്യാവൂർ: ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ ആഭിമുഖ്യത്തിൽ ബാലസഭ കുട്ടികൾക്കായി ബാലപഞ്ചായത്ത് പുനഃസംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സിന്ധു ബെന്നി ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയർപേഴ്സൺ ഷീന ജോൺ അധ്യക്ഷത വഹിച്ചു.
വൈസ് ചെയർപേഴ്സണും ബാലസഭ ആർപിയുമായ പി. ശെൽവി ആമുഖ പ്രഭാഷണം നടത്തി. ബാലസഭ പുനഃസംഘടന സംബന്ധിച്ച് ബാലസഭ ജില്ലാ ആർപി ശോഭ, എസ്ഐഎസ്ഡി ബ്ലോക്ക് കോ-ഓർഡിനേറ്റർ ശ്രിമിന എന്നിവർ വിശദീകരിച്ചു. കുടുംബശ്രീ ആനിമേറ്റർ അനുഷ സുനിൽ, കമ്യൂണിറ്റി കൗൺസിലർ പി. രമ്യ, ആർപിമാരായ പ്രിയ, രാധിക, സിഡിഎസ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
ബാലപഞ്ചായത്ത് ഭാരവാഹികളായി അലക്സാണ്ടർ ജോസഫ്- പ്രസിഡന്റ്, എൽറെഡ് മാത്യു സിനോജ്- വൈസ് പ്രസിഡന്റ്, പി.ആർ. അനന്യ-സെക്രട്ടറി, ആർ. കൃതിക, ആൻഡ്രിയ മറിയ ബിജു, വേദിക പ്രസാദ്, ഹൃദ്യ അഭിലാഷ്- സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാർ എന്നിവരെ തെരഞ്ഞെടുത്തു. കൃഷിഭവനിൽ നിന്ന് കുട്ടികൾക്ക് സൗജന്യമായി പച്ചക്കറി വിത്തുകളും വിതരണം ചെയ്തു.