കുടുംബശ്രീ ജില്ലാ വിപണന മേള എം.എം. നസീര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.
അഞ്ചല്‍: കുടുംബശ്രീ യുടെ ജില്ലാതല ഓണം വിപണന മേളയ്ക്ക് അലയമണ്‍ പഞ്ചായത്തിലെ കരുകോണില്‍ തുടക്കമായി. കരുകോണ്‍ ചന്തയില്‍ സംഘടിപ്പിച്ചിരിക്കുന്ന ഓണം വിപണന മേള എം.എം. നസീര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ലോകത്ത് എവിടെയൊക്കെ മലയാളികളുണ്ടോ അവിടെയെല്ലാം കേരള ബ്രാന്‍ഡായി കുടുംബശ്രീ ഉത്പന്നങ്ങള്‍ മാറിക്കഴിഞ്ഞുവെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ എംഎല്‍എ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പൊതുമാരാമത്ത് വകുപ്പ് സ്ഥിരം സമിതി അധ്യക്ഷന്‍ ടി. അജയന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ എന്‍.കെ. പ്രേമചന്ദ്രന് എംപി മുഖ്യാഥിതിയായി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ജ്യോതി ആദ്യ വില്പന നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാരായ എസ്. ആനന്ദ്, പി.കെ. രാജിമോള്‍, ലിജു ആലുവിള, ഡോ. കെ. ശരത്കുമാര്, ആതിര പ്രവീണ്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലില്ലികുട്ടി നെല്‍സണ്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.ജി. സാബു, സി അംബികാകുമാരി, സ്ഥിരംസമിതി അധ്യക്ഷന്‍ എച്ച്. സുനില്‍ ദത്ത്, ജില്ലാ മിഷന് കോ-ഓർഡിനേറ്റര്‍ ആര്. വിമല്‍ ചന്ദ്രന് കുടുംബശ്രീ ചെയര്‍പേഴ്സണ്‍ സജീന ഷിബു തുടങ്ങിയവര്‍ പ്രസംഗിച്ചു.
20 മുതല്‍ 24 വരെ നടക്കുന്ന ജില്ല വിപണന മേളയില്‍ നാടന്‍ പച്ചക്കറി മുതല്‍ തുണിത്തരണങ്ങള്‍ വരെയുള് കുടുംബശ്രീ ഉത്പന്നങ്ങള്‍ ലഭ്യമാകും. ഉദ്ഘാടനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച വിളംബര ഘോഷയാത്രയില്‍ നിരവധി കുടുംബശ്രീ പ്രവര്‍ത്തകര്‍ പങ്കെടുത്തു