ചെങ്ങന്നൂര്‍ നഗരസഭ കുടുംബശ്രീ ഓണം വിപണനമേള
ചെങ്ങന്നൂർ: ഓണനാളുകളിൽ മായം കലരാത്ത ഉത്പന്നങ്ങൾ കുറഞ്ഞ നിരക്കിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ചെങ്ങന്നൂർ നഗരസഭ കുടുംബശ്രീ സഡിഎസിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഓണം വിപണന മേളയ്ക്കു തുടക്കമായി.
നഗരസഭാ ഓഫീസിനു മുൻവശം പ്രത്യേകം സജ്ജമാക്കിയ വിപണനമേളയുടെ ഉദ്ഘാടനവും ആദ്യ വില്പനയും നഗരസഭാ ചെയർപേഴ്സൺ മനീഷ് കീഴാമഠത്തിൽ നിർവഹിച്ചു.
സിഡിഎസ് ചെയർപേഴ്സൺ ഷീജ ഉദയൻ അധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയർപേഴ്സൺ സാലി ജയിംസ് മുഖ്യപ്രഭാഷണം നടത്തി.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ പി.കെ. അനിൽകുമാർ, ടി. കുമാരി, കെ. ഷിബു രാജൻ തുടങ്ങിയവർ പ്രസംഗിച്ചു. കുടുംബശ്രീ അംഗങ്ങളുടെ സംരംഭക യൂണിറ്റുകളിൽ നിർമിച്ച നിലവാരമുള്ള ഭക്ഷ്യോത്പന്നങ്ങൾ, നാടൻ കാർഷിക വിളകൾ, മറ്റ് ഗൃഹോപയോഗ സാധനങ്ങൾ എന്നിവ പൊതുവിപണിയേക്കാൾ കുറഞ്ഞ നിരക്കിൽ മേളയിൽ ലഭ്യമാണ്. വിപണനമേള ഈ മാസം 21-ന് സമാപിക്കും.