x
ad
Sat, 29 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ക​സ​ന​ സാ​ധ്യ​ത​യു​മാ​യി കു​മ്പ​ള​-നീ​ലേ​ശ്വ​രം റയിൽവേ സ്റ്റേഷൻ

വെബ് ഡെസ്ക്
Published: August 29, 2026 03:05 AM IST | Updated: August 29, 2026 03:05 AM IST

നീ​ലേ​ശ്വ​രം റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പം വെ​റു​തേ​കി​ട​ക്കു​ന്ന റെ​യി​ൽ​വേ ഭൂ​മി​യി​ൽ അ​ടു​ക്കി​വ​ച്ച സ്ലീ​പ്പ​റു​ക​ൾ​ക്കു മു​ക​ളി​ൽ കാ​ടും പ​ട​ർ​പ്പു​ക​ളും വ​ന്നു​മൂ​ടി​യ നി​ല​യി​ൽ.

കാ​സ​ർ​ഗോ​ഡ്/​നീ​ലേ​ശ്വ​രം: മം​ഗ​ളൂ​രു സ്റ്റേ​ഷ​ൻ പാ​ല​ക്കാ​ട് ഡി​വി​ഷ​നി​ൽ നി​ന്ന് വേ​ർ​പെ​ടു​ത്തു​മ്പോ​ൾ കേ​ര​ള​ത്തി​ന്‍റെ വ​ട​ക്കേ​യ​റ്റ​ത്ത് പു​തി​യ ടെ​ർ​മി​ന​ൽ സ്റ്റേ​ഷ​നു​ക​ളാ​യി വി​ക​സി​പ്പി​ക്കാ​ൻ ഏ​റ്റ​വു​മ​ധി​കം സാ​ധ്യ​ത​യു​ള്ള​ത് കു​മ്പ​ള​യ്ക്കും നീ​ലേ​ശ്വ​ര​ത്തി​നു​മാ​ണ്. കു​മ്പ​ള​യി​ൽ 40 ഏ​ക്ക​റോ​ള​വും നീ​ലേ​ശ്വ​ര​ത്ത് 26 ഏ​ക്ക​റും ഭൂ​മി​യാ​ണ് റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളോ​ട​നു​ബ​ന്ധി​ച്ച് റെ​യി​ൽ​വേ​യ്ക്ക് സ്വ​ന്ത​മാ​യു​ള്ള​ത്. ര​ണ്ടി​ട​ങ്ങ​ളി​ലും കൂ​ടു​ത​ൽ ഭൂ​മി ഏ​റ്റെ​ടു​ക്കാ​തെ​ത​ന്നെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​നാ​കും.

സ​ർ​വീ​സ് ക​ഴി​ഞ്ഞെ​ത്തു​ന്ന ട്രെ​യി​നു​ക​ൾ നി​ർ​ത്തി​യി​ടു​ന്ന​തി​നും അ​റ്റ​കു​റ്റ​പ​ണി​ക​ൾ ന​ട​ത്തു​ന്ന​തി​നു​മു​ള്ള പി​റ്റ് ലൈ​നു​ക​ളും സ്റ്റേ​ബി​ളിം​ഗ് ലൈ​നു​ക​ളും, എ​ൻ​ജി​നു​ക​ളു​ടെ പ​രി​ശോ​ധ​ന​യും അ​റ്റ​കു​റ്റ​പ​ണി​ക​ളും ന​ട​ത്താ​നു​ള്ള ലോ​ക്കോ ഷെ​ഡ്, വെ​ള്ളം നി​റ​യ്ക്കാ​നു​ള്ള സൗ​ക​ര്യം, കൂ​ടു​ത​ൽ പ്ലാ​റ്റ്ഫോ​മു​ക​ൾ, വൈ​ദ്യു​തി സ​ബ് സ്റ്റേ​ഷ​ൻ സൗ​ക​ര്യം എ​ന്നി​വ​യാ​ണ് ടെ​ർ​മി​ന​ൽ സ്റ്റേ​ഷ​നു​ക​ളി​ൽ അ​ത്യാ​വ​ശ്യ​മാ​യി വേ​ണ്ട​ത്. ഇ​വ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള സ്ഥ​ല​സൗ​ക​ര്യം ര​ണ്ടി​ട​ങ്ങ​ളി​ലും ല​ഭ്യ​മാ​ണ്. ഏ​താ​നും ലൈ​നു​ക​ൾ വീ​തം ര​ണ്ടി​ട​ങ്ങ​ളി​ലും സ്ഥാ​പി​ക്കു​ക​യു​മാ​വാം. ഇ​തോ​ടെ കേ​ര​ള​ത്തി​ന​ക​ത്തു മാ​ത്രം സ​ർ​വീ​സ് ന​ട​ത്തു​ന്ന ദ​ക്ഷി​ണ റെ​യി​ൽ​വേ​യു​ടെ ട്രെ​യി​നു​ക​ൾ​ക്ക് ഈ ​ര​ണ്ടി​ട​ങ്ങ​ളി​ൽ എ​വി​ടെ​യെ​ങ്കി​ലും യാ​ത്ര അ​വ​സാ​നി​പ്പി​ക്കാ​നാ​കും. ഇ​പ്പോ​ൾ ക​ണ്ണൂ​ർ വ​രെ മാ​ത്രം സ​ർ​വീ​സ് ന​ട​ത്തു​ന്ന ട്രെ​യി​നു​ക​ളെ​യും നീ​ലേ​ശ്വ​ര​ത്തേ​ക്കോ കു​മ്പ​ള​യി​ലേ​ക്കോ നീ​ട്ടാ​നാ​കും. ഉ​ത്ത​ര​കേ​ര​ള​ത്തി​ലേ​ക്ക് കൂ​ടു​ത​ൽ പാ​സ​ഞ്ച​ർ, മെ​മു ട്രെ​യി​നു​ക​ൾ അ​നു​വ​ദി​ക്കാ​നും ക​ഴി​യും.

കൂ​ടു​ത​ൽ ട്രെ​യി​നു​ക​ൾ നി​ർ​ത്തി​യി​ടാ​നും അ​റ്റ​കു​റ്റ​പ​ണി​ക​ൾ ന​ട​ത്താ​നും മം​ഗ​ളൂ​രു​വി​ൽ സ്ഥ​ല​സൗ​ക​ര്യ​മി​ല്ലെ​ന്ന​തി​ന്‍റെ പേ​രി​ലാ​ണ് ക​ണ്ണൂ​ർ വ​രെ ഓ​ടു​ന്ന പ​ല ട്രെ​യി​നു​ക​ളും ഇ​തു​വ​രെ കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലേ​ക്കു നീ​ട്ടാ​തി​രു​ന്ന​ത്. യ​ഥാ​ർ​ഥ​ത്തി​ൽ മം​ഗ​ളൂ​രു കേ​ന്ദ്ര​മാ​യ ലോ​ബി​യു​ടെ താ​ത്പ​ര്യ​ക്കു​റ​വും ഇ​തി​ന്‍റെ പി​ന്നി​ലു​ള്ള പ്ര​ധാ​ന കാ​ര​ണ​മാ​യി​രു​ന്നു. ഇ​നി ദ​ക്ഷി​ണ റെ​യി​ൽ​വേ​യു​ടെ ട്രെ​യി​നു​ക​ൾ മം​ഗ​ളൂ​രു​വി​ലേ​ക്കു നീ​ട്ടാ​നും പു​തി​യ ട്രെ​യി​നു​ക​ൾ തു​ട​ങ്ങാ​നും സൗ​ത്ത് വെ​സ്റ്റേ​ൺ റെ​യി​ൽ​വേ​യു​ടെ ആ​സ്ഥാ​ന​മാ​യ ബം​ഗ​ളൂ​രു​വി​ൽ നി​ന്നു​ള്ള പ്ര​ത്യേ​ക അ​നു​മ​തി വേ​ണ്ടി​വ​രും. കു​മ്പ​ള​യി​ലോ നീ​ലേ​ശ്വ​ര​ത്തോ ടെ​ർ​മി​ന​ൽ സ്റ്റേ​ഷ​നു​ക​ൾ വ​ന്നാ​ൽ ഈ ​ബു​ദ്ധി​മു​ട്ട് ഒ​ഴി​വാ​ക്കി കൂ​ടു​ത​ൽ ട്രെ​യി​നു​ക​ൾ അ​നു​വ​ദി​ക്കാ​നാ​വും.

മം​ഗ​ളൂ​രു​വി​ന്‍റെ മാ​റ്റം ന​ട​പ്പാ​യാ​ലും നി​ല​വി​ൽ മം​ഗ​ളൂ​രു വ​രെ ഓ​ടു​ന്ന പ​ര​ശു​റാ​മും മ​ല​ബാ​റും മാ​വേ​ലി​യു​മ​ട​ക്ക​മു​ള്ള ട്രെ​യി​നു​ക​ൾ ഇ​പ്പോ​ഴ​ത്തെ സ്ഥി​തി​യി​ൽ ത​ന്നെ തു​ട​രാ​നാ​ണ് സാ​ധ്യ​ത. ഇ​വ​യും വ​ന്ദേ​ഭാ​ര​തു​മ​ട​ക്ക​മു​ള്ള ട്രെ​യി​നു​ക​ൾ മം​ഗ​ളൂ​രു​വി​ൽ​നി​ന്ന് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത് മൈ​സൂ​രു ഡി​വി​ഷ​നും സൗ​ത്ത് വെ​സ്റ്റേ​ൺ റെ​യി​ൽ​വേ​ക്കും ലാ​ഭ​ക​ര​വു​മാ​ണ്. പു​തി​യ ട്രെ​യി​നു​ക​ൾ അ​നു​വ​ദി​ക്കു​ന്ന കാ​ര്യ​ത്തി​ലാ​ണ് പു​തി​യ ടെ​ർ​മി​ന​ൽ സ്റ്റേ​ഷ​നു​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ക.

മം​ഗ​ളൂ​രു​വി​നെ വേ​ർ​പെ​ടു​ത്തു​ന്ന​ത് ത​ത്കാ​ലം തി​രി​ച്ച​ടി​യാ​യാ​ലും ഭാ​വി​യി​ൽ അ​ത് കാ​സ​ർ​ഗോ​ഡ് ജി​ല്ല​യു​ടെ സ്വ​ന്ത​മാ​യ റെ​യി​ൽ​വേ വി​ക​സ​ന​ത്തി​ന് മു​ത​ൽ​ക്കൂ​ട്ടാ​ക്കി മാ​റ്റാ​ൻ ക​ഴി​യു​മെ​ന്ന് ഈ ​രം​ഗ​ത്തെ വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. കാ​സ​ർ​ഗോ​ഡി​ന്‍റെ അ​നു​ബ​ന്ധ​മാ​യി കു​മ്പ​ള​യും കാ​ഞ്ഞ​ങ്ങാ​ടി​ന്‍റെ അ​നു​ബ​ന്ധ​മാ​യി നീ​ലേ​ശ്വ​ര​വും ടെ​ർ​മി​ന​ൽ സ്റ്റേ​ഷ​നു​ക​ളാ​യി മാ​റു​മ്പോ​ൾ ര​ണ്ടി​ട​ങ്ങ​ളി​ൽ നി​ന്നും കേ​ര​ള​ത്തി​ന്‍റെ​യും രാ​ജ്യ​ത്തി​ന്‍റെ​യും മ​റ്റു ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത​യാ​ണ് തെ​ളി​ഞ്ഞു​വ​രി​ക. നി​ർ​ദി​ഷ്ട കാ​ഞ്ഞ​ങ്ങാ​ട്-​കാ​ണി​യൂ​ർ പാ​ത​യ​ട​ക്ക​മു​ള്ള ഭാ​വി വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വേ​ഗം വ​യ്പി​ക്കാ​നും ഇ​തു​വ​ഴി സാ​ധി​ക്കും.

Tags : NattuVishesham DistrictNews

Recent News

Corehub Up