x
ad
Tue, 25 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ വ​ല​ഞ്ഞ് കു​റു​പ്പം​പ​ടി

വെബ് ഡെസ്ക്
Published: August 25, 2026 02:01 AM IST | Updated: August 25, 2026 02:01 AM IST

കു​റു​പ്പം​പ​ടി ടൗ​ണി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക്.

പെ​രു​ന്പാവൂർ: കു​റു​പ്പം​പ​ടി ടൗ​ണി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​കു​ന്നു. രാ​വി​ലെ ഏ​ഴ് മു​ത​ൽ രാ​ത്രി ഒ​ന്പ​ത് വ​രെ നീ​ളു​ന്ന കു​രു​ക്കി​ൽ കു​ടു​ങ്ങി വ​ല​യു​ക​യാ​ണ് യാ​ത്ര​ക്കാ​ർ. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യോ​ള​മാ​യി സ്ഥി​തി അ​തീ​വ രൂ​ക്ഷ​മാ​ണ്.

പെ​രു​മ്പാ​വൂ​ർ - കോ​ത​മം​ഗ​ലം റൂ​ട്ടി​ലെ പ്ര​ധാ​ന ജം​ഗ്ഷ​നാ​യ കു​റു​പ്പം​പ​ടി​യി​ൽ രാ​വി​ലെ മു​ത​ൽ ആ​രം​ഭി​ക്കു​ന്ന തി​ര​ക്ക് സ്കൂ​ൾ, കോ​ള​ജ്, ഓ​ഫി​സ് സ​മ​യ​ങ്ങ​ളി​ൽ നി​യ​ന്ത്ര​ണാ​തീ​ത​മാ​കു​ന്നു. വൈ​കീ​ട്ടോ​ടെ സ്ഥി​തി കൂ​ടു​ത​ൽ വ​ഷ​ളാ​കു​ക​യും ചെ​യ്യു​ന്നു. ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ത്തി​ന് പൊ​ലി​സോ സി​ഗ്ന​ൽ സം​വി​ധാ​ന​മോ ഇ​ല്ലാ​ത്ത​താ​ണ് പ്ര​ധാ​ന കാ​ര​ണം. നാ​ല് ഭാ​ഗ​ത്ത് നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ഒ​രേ സ​മ​യം ജം​ഗ്ഷ​നി​ൽ ക​യ​റു​ന്ന​തോ​ടെ ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും സ്തം​ഭി​ക്കു​ന്നു.

ആം​ബു​ല​ൻ​സ് പോ​ലു​ള്ള അ​ടി​യ​ന്ത​ര വാ​ഹ​ന​ങ്ങ​ൾ പോ​ലും മ​ണി​ക്കൂ​റു​ക​ളോ​ളം കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന അ​വ​സ്ഥ​യാ​ണ്. അ​ടി​യ​ന്ത​ര​മാ​യി ട്രാ​ഫി​ക് പൊ​ലി​സി​നെ വി​ന്യ​സി​ക്കാ​നും സി​ഗ്ന​ൽ സ്ഥാ​പി​ക്കാ​നും അ​ധി​കൃ​ത​ർ ത​യാ​റാ​ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Tags : NattuVishesham DistrictNews

Recent News

Corehub Up