കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൂറ്റനാട് യൂണിറ്റ് ദ്വൈവാർഷിക തെരഞ്ഞെടുപ്പ് ജനറൽബോഡി യോഗവും കുടുംബസംഗമവും ജില്ലാ പ്രസിഡന്റ് ബാബു കോട്ടയിൽ ഉദ്ഘാട
കൂറ്റനാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൂറ്റനാട് യൂണിറ്റ് ദ്വൈവാർഷിക തെരഞ്ഞെടുപ്പ് ജനറൽബോഡി യോഗവും 2026-28 വർഷത്തേക്കുള്ള ഭാരവാഹി തെരഞ്ഞെടുപ്പും 40 ാം വാർഷിക ആഘോഷവും കുടുംബസംഗമവും മുതിർന്ന വ്യാപാരികളെ ആദരിക്കൽ ചടങ്ങും കൂറ്റനാട് സംഗമം ഓഡിറ്റോറിയത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ പ്രസിഡന്റുമായ ബാബു കോട്ടയിൽ ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് കെ.ആർ. ബാലൻ അധ്യക്ഷത വഹിച്ചു. 2026- 28 വർഷത്തേക്കുള്ള ഭാരവാഹി തെരഞ്ഞെടുപ്പിൽ കെ.ആർ. ബാലനെ പ്രസിഡന്റായി ഐകകണ്ഠേന തെരെഞ്ഞെടുത്തു.
ജനറൽ സെക്രട്ടറി ടി.പി. ഷക്കീർ, ട്രഷറർ പി.വി. സുധീർ, വൈസ് പ്രസിഡന്റുമാരായി ടി.എൻ.സുബാഷ്, സലിം ചുങ്കത്ത്, സുകുമാരൻ, സെക്രട്ടറിമാരായി ശശി പ്രീമിയർ, സത്യരാജ്, പി.ബി. ബിനീഷ് തെരെഞ്ഞെടുത്തു.
സംഗീതവിരുന്നും കലാപരിപാടികളും അരങ്ങേറി.