x
ad
Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​ര​ക്ഷ​ണ ഭി​ത്തി​യു​ടെ അ​ഭാ​വം അ​പ​ക​ട​ക്കെ​ണി​യാ​കു​ന്നു


Published: August 9, 2026 04:35 AM IST | Updated: August 9, 2026 04:35 AM IST

മൂ​ന്നാ​ര്‍: മൂ​ന്നാ​ര്‍ ന​ല്ല​ത​ണ്ണി പാ​ല​ത്തി​നു സ​മീ​പം റോ​ഡ​രി​കി​ല്‍ സം​ര​ക്ഷ​ണ ഭി​ത്തി ഇ​ല്ലാ​ത്ത​ത് അ​പ​ക​ട​ക്കെ​ണി​യാ​കു​ന്നു. നി​ര്‍​മാ​ണ​ത്തി​ലി​രി​ക്കു​ന്ന പാ​ല​ത്തി​ന്‍റെ ഇ​രു​വ​ശ​ത്തും കോ​ണ്‍​ക്രീ​റ്റ് ഉ​യ​ര്‍​ത്തി ബ​ല​പ്പെ​ടു​ത്തി​യെ​ങ്കി​ലും പി​ന്നീ​ട് ഒ​രു പു​രോ​ഗ​തി​യും ഉ​ണ്ടാ​യി​ല്ല. ക​ഴി​ഞ്ഞ മൂ​ന്നു മാ​സ​മാ​യി പാ​ലം​പ​ണി നി​ല​ച്ച മ​ട്ടാ​ണ്. ഇ​തോ​ടെ​യാ​ണ് ഇ​രു​വ​ശ​ത്തും അ​പ​ക​ട​സാ​ധ്യ​ത ഉ​ണ്ടാ​യ​ത്.

താ​ത്കാ​ലി​ക​മാ​യി സം​ര​ക്ഷ​ണ​മൊ​രു​ക്കാ​ന്‍​പോ​ലും അ​ധി​കാ​രി​ക​ള്‍ ത​യാ​റാ​യി​ട്ടി​ല്ല. വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്പ് കാ​ല​വ​ര്‍​ഷ​ക്കെ​ടു​തി​യി​ല്‍ ന​ശി​ച്ച പാ​ലം ക​ഴി​ഞ്ഞ വ​ര്‍​ഷ​മാ​ണ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് പു​തു​ക്കി​പ്പ​ണി​യാ​ന്‍ തീ​രു​മാ​നി​ച്ച​ത്.

ഇ​തി​നാ​യി 20 ല​ക്ഷം രൂ​പ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ല്‍​നി​ന്ന് അ​നു​വ​ദി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ല്‍, ഈ ​ഫ​ണ്ടി​ല്‍ പാ​ലം പ​ണി പൂ​ര്‍​ത്തി​യാ​ക്കാ​നാ​വി​ല്ല എ​ന്ന​താ​ണ് ഇ​പ്പോ​ഴ​ത്തെ പ്ര​തി​സ​ന്ധി. പാ​ല​ത്തി​ന്‍റെ ഇ​രു വ​ശ​ത്തും പു​ഴ​യി​യി​ല്‍​നി​ന്നു കോ​ണ്‍​ക്രീ​റ്റ് ഉ​പ​യോ​ഗി​ച്ച് കെ​ട്ടി​പ്പൊ​ക്കി​യ​തോ​ടെ ആ ​ഫ​ണ്ട് തീ​ര്‍​ന്ന അ​വ​സ്ഥ​യി​ലാ​ണ്. ഇ​നി പ​ണി പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ങ്കി​ല്‍ കൂ​ടു​ത​ല്‍ തു​ക അ​നു​വ​ദി​ക്കേ​ണ്ടി വ​രും.

Tags : nattu vishesham Lack of a retaining poses a safety

Recent News

Corehub Up