x
ad
Mon, 27 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​പി​എ​മ്മി​ന്‍റെ മാ​റ്റ​ത്തി​ന് വ്യ​ക്ത​ത ഇ​ല്ല: മ​ന്ത്രി സി.​പി.​ ജോ​ൺ

വെബ് ഡെസ്ക്
Published: July 27, 2026 12:51 AM IST | Updated: July 27, 2026 12:51 AM IST

മ​ന്ത്രി സി.​പി. ജോ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ന്നു. -​ ദീ​പി​ക

ക​ണ്ണൂ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ദ​യ​നീ​യ പ​രാ​ജ​യ​ത്തെ തു​ട​ർ​ന്ന് സം​ഘ​ട​നാരം​ഗ​ത്ത് മാ​റ്റം വ​രു​ത്തു​മെ​ന്ന സി​പി​എ​മ്മി​ന്‍റെ പ്ര​ഖ്യാ​പ​ന​ത്തി​ൽ ഇ​നി​യും വ്യ​ക്ത​ത ഇ​ല്ലെ​ന്ന് സി​എം​പി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും മ​ന്ത്രി​യു​മാ​യ സി.​പി. ജോ​ൺ. സി​എം​പി രൂ​പീ​ക​ര​ണ​ത്തി​ന്‍റെ 41-ാം വാ​ർ​ഷി​ക ദി​നാ​ച​ര​ണ പ​രി​പാ​ടി ക​ണ്ണൂ​ർ ജ​വ​ഹ​ർ ലൈ​ബ്ര​റി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

എ​ന്താ​ണ് മാ​റ്റം എ​ന്നു പൊ​തു​സ​മൂ​ഹ​ത്തി​ൽ പ​റ​യാ​ൻ ഇ​നി​യും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​ക്കു ക​ഴി​യു​ന്നി​ല്ലെ​ന്ന​തി​നൊ​പ്പം താ​ൻ മാ​റു​ന്ന പ്ര​ശ്ന​മി​ല്ലെ​ന്നു​മാ​ണ് അ​ദ്ദേ​ഹം ത​റ​പ്പി​ച്ചുപ​റ​യു​ന്ന​ത്. പ​തി​റ്റാ​ണ്ടു​ക​ൾ അ​ധി​കാ​ര​ത്തി​ലി​രു​ന്ന ബം​ഗാ​ളി​ലും ത്രി​പു​ര​യി​ലും ഇ​ന്ന് ബി​ജെ​പി മു​ഖ്യ​മ​ന്ത്രി​മാ​രാ​ണ് ഇ​രി​ക്കു​ന്ന​ത്. കേ​ര​ള​ത്തെ ബം​ഗാ​ളാ​ക്കാ​ൻ ത​ങ്ങ​ൾ സ​മ്മ​തി​ക്കി​ല്ലെ​ന്ന് സി​പി​എം അ​ണി​ക​ൾ തീ​രു​മാ​നി​ച്ച​തി​ന്‍റെ പ്ര​തി​ഫ​ല​ന​മാ​ണ് വി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍റെ​യും ടി.​കെ. ഗോ​വി​ന്ദ​ന്‍റെ​യും തി​ള​ങ്ങു​ന്ന വി​ജ​യം. നേ​തൃ​ത്വ​ത്തി​ന്‍റെ നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ച് സി​പി​എ​മ്മി​നെ സ്നേ​ഹി​ക്കു​ന്ന​വ​ർ ത​ന്നെ പാ​ർ​ട്ടി​യെ തോ​ല്പി​ക്കു​ന്ന അ​വ​സ്ഥ​യാ​ണ് കേ​ര​ള​ത്തി​ലു​ള്ള​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സം​സ്ഥാ​ന സി​ക്ര​ട്ട​റി സി. ​എ. അ​ജീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം​എ​ൽ​എമാ​രാ​യ ടി.​കെ. ഗോ​വി​ന്ദ​ൻ, വി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ​ക്ക് സ്വീ​ക​ര​ണ​വും ന​ൽ​കി.ഡി​സി​സി പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ ജോ​ർ​ജ്, മു​സ്‌​ലിം ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൾ ക​രീം ചേ​ലേ​രി, സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി സു​ധീ​ഷ് ക​ട​ന്ന​പ്പ​ള്ളി, വി.​കെ. ര​വീ​ന്ദ്ര​ൻ, എ.​നി​സാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

Tags : Nattuvishesham DistrictNews DeepikaNews Minister C.P. John

Recent News

Corehub Up