x
ad
Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബാ​ല്യ​സ്പ​ന്ദ​നം പ​ദ്ധ​തി​ക്ക് തു​ട​ക്കം

വെബ് ഡെസ്ക്
Published: September 6, 2026 01:52 AM IST | Updated: September 6, 2026 01:52 AM IST

തി​രു​വ​മ്പാ​ടി: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ 100 ദി​ന ക​ർ​മ്മ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്ത്, വ​നി​താ- ശി​ശു വി​ക​സ​ന വ​കു​പ്പ്, തി​രു​വ​മ്പാ​ടി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ‘ബാ​ല്യ​സ്പ​ന്ദ​നം’ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി.

അ​ങ്ക​ണ​വാ​ടി​ക​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള മൂ​ന്ന് മു​ത​ൽ ആ​റ് വ​യ​സു​വ​രെ​യു​ള്ള പ്രീ-​സ്കൂ​ൾ കു​ട്ടി​ക​ൾ​ക്ക് ത്രൈ​മാ​സ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​രോ​ഗ്യ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. തി​രു​വ​മ്പാ​ടി അ​ങ്ക​ണ​വാ​ടി​യി​ൽ ന​ട​ന്ന പ​ഞ്ചാ​യ​ത്ത് ത​ല ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​തി​ൻ പ​ല്ലാ​ട്ട് നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ആ​ർ. അ​ജി​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ബി​ന്ദു ജോ​ൺ​സ​ൺ, ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ഫി​റോ​സ് ഖാ​ൻ, വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ മ​നോ​ജ് സെ​ബാ​സ്റ്റ്യ​ൻ, വാ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ റി​നി തെ​ങ്ങും​തോ​ട്ട​ത്തി​ൽ, മ​റി​യാ​മ്മ ബാ​ബു, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ബി​നു കു​ര്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up